മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
പരപ്പനങ്ങാടി കോടതിയുടെ പുതിയ കെട്ടിടം നിർമാണമാരംഭിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനംഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു. ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻഎല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ജീവനക്കാരും അഭിഭാഷകരും അവരുടെബാധ്യത നിറവേറ്റണം. കേസുകൾ കൂടിയെങ്കിലും ജനസംഖ്യാനുപതമായി ജഡ്ജിമാരുടെ എണ്ണംകുറവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെഷൻ കോടതി ജഡ്ജി കെ. സനിൽ കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണകാലത്ത്മലബാറിലെ പ്രധാന കോടതികളിൽ ഒന്നായിരുന്നു പരപ്പനങ്ങാടിയിലേത്. ജില്ലയിൽ കൂടുതൽ സ്ഥലസൗകര്യമുള്ള കോടതിയാണിത്. മുൻസിഫ് കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ഫാസ്റ്റ് ട്രാക്ക്കോടതി എന്നിവയാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കോടതിയുടെ പഴയ തനിമനിലനിർത്തി, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതന രൂപകൽപന ചെയ്തതാണ് പുതിയബഹുനില കെട്ടിടം.27.57 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. 1918ൽ നിർമിച്ച പഴയ കെട്ടിടം നിലനിർത്തി ചെറിയ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുക. നാല്കോടതികൾ പ്രവർത്തിക്കുന്ന അഞ്ച് നില കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നര വർഷത്തിനകംനിർമാണം പൂർത്തിയാകും. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് എ. ഫാത്തിമാ ബീവി, പരപ്പനങ്ങാടിനഗരസഭാ അധ്യക്ഷൻ എ.ഉസ്മാൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഗോപൻ മുക്കുളത്ത്, ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, ജനറൽ സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ, ട്രഷറർ പി.വി. റാഷിദ് എന്നിവർ സംസാരിച്ചു.
കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാണൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം കോട്ടക്കൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെഎടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവർത്തനംനിർത്തിവയ്പ്പിച്ചു
തിരുവനന്തപുരം > കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷവർമ വിൽപന കേന്ദ്രങ്ങളിൽപരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകൾ 1287 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി. മാനദണ്ഡങ്ങളിൽ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവർമ വിൽപന നിർത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുംനൽകി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. പരിശോധനകൾ തുടരുന്നതാണ്. നിയമ ലംഘനംനടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സല്യൂട്ട് നൽകാം..!
'മുലയൂട്ടിയ ഈ പൊലീസമ്മക്ക്..! ' അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരുംഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കുംആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യംഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്. "ഉദരത്തിൽ" ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കിവിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിൻ്റെ അമ്മയായി. ''താന്‍ പ്രസവിച്ചതല്ലെങ്കിലും തന്‍റെ ഒന്‍പത് മാസമായ മകളെപോലെ കരുതി തന്നെയാണ് ആര്യകുഞ്ഞിന് മുലയൂട്ടിയത്." മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ കുഞ്ഞിന് സ്‌നേഹത്തിന്റെ ആര്‍ദ്രമധുരം നല്‍കിയകൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായശ്രീമതി.എം.എ.ആര്യയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ..
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാടിന്മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ്കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽവെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ റെഡ് അലർട്ട്പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. കോന്നി കൊക്കാത്തോട്മേഖലയിലാണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്.
ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജ് ആയിരുന്നു
ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു.* സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു. തമിഴ്നാട് മുൻ ഗവർണർ ആയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യഅധ്യക്ഷയാണ്. മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും. പ്രഥമ കേന്ദ്രമനുഷ്യാവകാശ കമ്മീഷൻ അംഗം ആയിരുന്നു. രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഗവർണറുംഫാത്തിമ ബീവിയായിരുന്നു. 3 ദിവസമായി കൊല്ലത്ത് ചികിത്സയിൽ ആയിരുന്ന ഫാത്തിമ ബീവിയുടെമൃതദേഹം മൂന്ന് മണിയോടെ പത്തനംതിട്ടയിൽ എത്തിക്കും.
കാസർകോട്: പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർകോട് തുടക്കമായി.
മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം. നവകേരളബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ്ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ്വേദിയില്‍ സ്വീകരിച്ചത്. ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനുംമുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ്‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരളസദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ്ബഹിഷ്കരിക്കുകയാണ്.
നവകേരള സദസ്സ്; അവലോകന യോഗം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു
എടപ്പാൾ: തവനൂർ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്ഡോ. കെ.ടി ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പൊന്നാനിബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ തവനൂർ മണ്ഡലം നവകേരള സദസ്സ്കൺവീനറായ പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെവിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവവിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്-മുനിസിപ്പൽ കൺവീനർമാർവിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.










