മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 

എയർപോർട്ട് റോഡിൽ കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറിയും ഥാർജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയന്‍ (16) ആണ്മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുമോദനം സംഘടിപ്പിച്ചു.

*എടപ്പാൾ*നടുവട്ടം യുവ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,PLUS TWO, LSS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, യുവ സാംസ്കാരിക സംഘടന ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവ സാംസ്കാരികസംഘടന ഭാരവാഹികളും, നാട്ടിലെ പൗര പ്രമുഖരും ചേർന്ന് വിദ്യാർത്ഥികൾക്ക് ആദരവ് കൈമാറി, പരിപാടി യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ കെ വി. ഉത്ഘാടനംചെയ്തു,പ്രസിഡന്റ് റിയാസ്. യു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജുനൈദ് നടുവട്ടംസ്വാഗതവും ട്രഷറർ ഉവൈസ്. ടി നന്ദിയും അറിയിച്ചു.

ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്

ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ജസ്റ്റിസ് ഖന്ന മെയ് 13 ന് വിരമിച്ചതിന്…

അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു.

അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനംമറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ്(54) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ്റോഡിൽമറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾപുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. മക്കൾ: ഡോ.ജാവേദ്‌ നാസ്‌, ജർവ്വീസ്‌ നാസ്‌ നസീർ. മരുമകൾ: ഡോ.ആമിന ഷഹ്‌ല

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ..* ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. റമളാൻ മാസക്കാലത്ത് വിശ്വാസികൾ വ്രതനുഷ്ടാനത്തിലായതിനാൽ താലൂക്കിൽവർദ്ധിച്ചു വരുന്ന രക്ത ദൗർലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ്സംഘടിപ്പിച്ചത്. എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ച് രാത്രി 7മണി മുതൽ 9 വരെ നടന്നക്യാമ്പിൽ 21 പേർ രജിസ്റ്റർ ചെയ്യുകയും 16 പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബ്ലഡ് സെന്റർ ജീവനക്കാരായ അബ്ദുൽ നാഫിഹ് മാറഞ്ചേരി, അൽ അമീൻ, അഖിലകല്ലയിൽ, ഗ്രീഷ്മ, ആർച്ച,എന്നിവരും ബി ഡി കെ  മലപ്പുറം ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ്നടുവട്ടം,അഭിലാഷ് കക്കിടിപ്പുറം, , അലി ചേക്കോട്, രഞ്ജിത്ത് കണ്ടനകം, എന്നിവരും ചേർന്ന് നേതൃത്വം നൽകി. രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെപൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.

എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി

എടപ്പാൾ: ജനദ്രോഹ ബഡ്ജറ്റിനെതിരെ എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ധർണ നടത്തി. അഡ്വ എ.എ രോഹിത് ഉദ്ഘാടനം ചെയ്തു. എസ്. സുധീർ അധ്യക്ഷൻ വഹിച്ചു. സി രവീന്ദ്രൻ കെ വി നാരായണൻ പി പി ചക്കക്കുട്ടി ഇ പിവേലായുധൻ ജയരാജൻ  അമീർ കല്ലിങ്കൽ ബാവക്കണ്ണയിൽ ഉണ്ണി അയിലക്കാട്  കെ.പിഅച്ചുതൻ.ജനതാ മനോഹരൻ  സി എം രാമനുണ്ണി  എന്നിവർ നേതൃത്വം നൽകി.

ദുബായ് വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി കസ്റ്റംസ്

യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ്‍പരിഗണിച്ചാണ് നീക്കം. വലിയ ലഗേജുകള്‍ക്കായി 58, ഹാന്‍ഡ് ലഗേജുകള്‍ക്കായി 19 എന്നതോതില്‍ 77 നൂതന പരിശോധനാ ഉപകരണങ്ങള്‍ അധികമായി വിമാനത്താവളത്തില്‍ എത്തിച്ചു. ഡിസംബര്‍ 13നും 31നും ഇടയില്‍ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്ഉണ്ടാകുമെന്ന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രതിദിനംശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ളവാരാന്ത്യത്തില്‍ 880,000 യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്ന്കണക്കാക്കപ്പെടുന്നു.

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു.

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചു. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും നാളെ രാവിലെ 7.30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ…