തൃത്താലയിൽ തകർന്ന റോഡിൽ വാഴ നട്ട് സ്പീക്കറുടെ ചിത്രം വെച്ച് പ്രതിഷേധം 

കൂറ്റനാട്: തൃത്താല നിയോജകമണ്ഡലത്തിലെ മേഴത്തൂർ - വട്ടോളിക്കാവ് റോഡിലെ  യാത്രദുരിതംപരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്  റോഡിലെ കുഴിയിൽ വാഴ നട്ട് കോൺഗ്രസ് പ്രതിഷേധംഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദാലി തൃത്താല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തകർന്ന റോഡിൽ വാഴ നട്ട് തൃത്താല എംഎൽഎയും സ്പീക്കറുമായ എം.ബി രാജേഷിൻ്റെഫോട്ടോ വെച്ചായിരുന്നു പ്രതിഷേധം .

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി .

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാവും. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ്ദ്രൗപദിയുടെ മുന്നേറ്റം. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു.  വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ലീഡ്. മുര്‍മുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണ, മൂല്യം4,83,299. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ, മൂല്യം 1,89,876. ഇതുവരെഎണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും വോട്ട്. അദ്യ റൗണ്ടിൽപാര്‍ലമെന്‍റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 540 പേരുടെയും യശ്വന്ത്സിന്‍ഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. മുര്‍മുവിന്ലഭിച്ച വോട്ടിന്‍റെ മൂല്യം 3,78,000മാണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം 1,45,600. ആദ്യറൗണ്ടില്‍ 72.19 ശതമാനം വോട്ട് മുര്‍മുവിന് ലഭിച്ചു.  ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദിമുര്‍മുവിന് കിട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; ട്രെയിൻ തടഞ്ഞ് യൂത്ത് കോൺ ഗ്രസ്, ഷാഫിയടക്കം പത്ത്പേർ അറസ്റ്റിൽ 

തിരുവനന്തപുരം: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽകോൺ ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ യൂത്ത്കോൺ ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോൺ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈമെയിൽ എന്നീ ട്രെയ്നുകളാണ് തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ഷാഫി പറമ്പിലടക്കം പത്തുപേരെ അറസ്റ്റ് ചെയ്തു.