വളാഞ്ചേരി:-അമ്യത് 2.0 യുടെ ഉപ പദ്ധതിയായി വളാഞ്ചേരി നഗരസഭയുടെ ജി.ഐ.എസ്അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ ആരംഭിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺറംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിൽ വെച്ച് ആരംഭിച്ചഡ്രോൺ സർവ്വേ ആദ്യഘട്ടത്തിൽ നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും ഡ്രോൺ സർവ്വേനടത്തും.രണ്ടാം ഘട്ടത്തിൽ ഡാറ്റ ശേഖരണവും നടത്തും.വളാഞ്ചരിയുടെ വികസനപ്രവർത്തനങ്ങൾക്കാവിശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും,വ്യവസായ സംരഭങ്ങളുടെസാധ്യതകൾ മനസ്സിലാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് പദ്ധതിയിലൂടെലക്ഷ്യം വെക്കുന്നത്.കൂടാതെ നഗരസഭ വഴി ലഭ്യമാകുന്ന സേവനങ്ങൾക്കും ഡാറ്റബേസ്ഉപകരിക്കുകയും ചെയ്യും.ടൗൺപ്ലാനിംങ് ഓഫീസർ ഡോ.പ്രതീപ് കുമാർ സ്വാഗതം പറഞ്ഞു ചടങ്ങിൽവികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർയാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബിഖാലിദ്,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ഷൈലേഷ്,കൗൺസിലർമാരായസിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,നൗഷാദ്നാലകത്ത്,സാജിത ടീച്ചർ,നഗരസഭ സൂപ്രണ്ട് സരസ്വാതി,വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾപ്രധാനധ്യാപകൻ ജയ്സൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരിന്തൽമണ്ണ,പട്ടാമ്പി റോഡുകളിൽ നിർമ്മിച്ച ഐറിഷ് നടപ്പാതയിലാണ് കൈവരി സ്ഥാപിക്കുന്നത്.നഗരസഭയുടെ തനതുഫണ്ടിൽ നിന്നും ഫണ്ട്…
ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ ഗവര്‍ണര്‍
ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീസംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന്ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
ദുബായ് വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി കസ്റ്റംസ്
യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്പോര്ട്ടില്വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ്പരിഗണിച്ചാണ് നീക്കം. വലിയ ലഗേജുകള്‍ക്കായി 58, ഹാന്‍ഡ് ലഗേജുകള്‍ക്കായി 19 എന്നതോതില്‍ 77 നൂതന പരിശോധനാ ഉപകരണങ്ങള്‍ അധികമായി വിമാനത്താവളത്തില്‍ എത്തിച്ചു. ഡിസംബര്‍ 13നും 31നും ഇടയില്‍ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്ധനവ്ഉണ്ടാകുമെന്ന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രതിദിനംശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ളവാരാന്ത്യത്തില് 880,000 യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്ന്കണക്കാക്കപ്പെടുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗംജനറല്‍ സെക്രട്ടറി
സ്വയം രാജാവാണെന്നാണ് സതീശന് കരുതുന്നത്. വിഡി സതീശന് അഹങ്കാരത്തിന്റെആള്രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച്അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്കൂട്ടിച്ചേര്ത്തു. കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചുതന്നെ സതീശന് എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെമൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്ഗ്രസ്പ്രശ്നങ്ങള് ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ KPCC പ്രസിഡന്റുമാരെയും പ്രതിപക്ഷനേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്നവനെ കണ്ടിട്ടില്ല
ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കോട്ടക്കൽ ഒതുക്കുങ്ങൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു ഇന്നലെ രാത്രി ( ബസ്സ് ഡ്രൈവർ) ജോലി കഴിഞ്ഞു ഭാര്യ വീട്ടിലേക്ക് ഓട്ടോയുംമായിപോകുന്നതിനിടയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു പരിക്ക് പറ്റിയ മുബഷീർ എന്ന വ്യക്തിയെ കോട്ടക്കൽ സ്വകാര്യഹോസ്പിറ്റലിൽ എത്തിച്ചു. തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല ,ഇന്ന് പുലർച്ചെ മുബഷിർ മരണപ്പെടുകയായിരുന്നു.
ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.
കൊണ്ടോട്ടി കൊളത്തൂർ നീറ്റാനിമ്മൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾമരണപ്പെട്ടു.കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടിഎന്നവരാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പുലർച്ചെ ആറരയോട് കൂടിയാണ് അപകടം സംഭവിച്ചത്.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചു. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും നാളെ രാവിലെ 7.30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ…
ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ
കുലുക്കല്ലൂര്‍ : ഷൊർണൂർ - നിലമ്പൂര്‍ ട്രെയിൻ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് ഒരുപവന്റെ മാലമോഷ്ടിച്ചയാൾ അറസ്റ്റിൽ. വല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ വീട്ടിൽ എം കെ ഷാഹുൽ ഹമീദാണ്(43) പിടിയിലായത്. ബുധൻ പകൽ 11.20ന് കുലുക്കല്ലൂരിൽ ഷൊർണൂർ–-നിലമ്പൂർ ട്രെയിൻനിർത്തിയപ്പോൾ നിലമ്പൂർ പുത്തൻപുരയ്ക്കൽ സാനിയുടെ മാലയാണ് കവർന്നത്. ചികിത്സയിലുള്ള അമ്മയെ കാണാൻ നിലമ്പൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മോഷ്ടാവ് പിന്നിൽ നിന്ന് മാല പൊട്ടിച്ച് ഓടി. ഷൊർണൂർ റെയിൽവേ പൊലീസ് നടത്തിയഅന്വേഷണത്തിൽ ചെർപ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി മാല പണയം വെയ്ക്കാൻഎത്തിയതായി വിവരം കിട്ടി. പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് മോഷ്ടിച്ചഅഞ്ചുഗ്രാം സ്വർണം കണ്ടെടുത്തു. ചേലക്കര, ചെറുതുരുത്തി, ഷൊർണൂർ, കോഴിക്കോട്സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, ബാബു, നിഷാദ്മജീദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് എഎസ്ഐ കെ എം ഷിജു, സ്ക്വാഡ് അംഗങ്ങളായ എംബൈജു, പി കെ പ്രവീൺ, ഒ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘം. പ്രതിയെ റിമാൻഡ്ചെയ്തു.
തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറിമരിച്ചു*
തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസിബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറിഇറങ്ങി. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്കെഎസ്ആര്ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.










