സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
പൂക്കാട്ടിരി – ഒരുമ കൂട്ടായ്മ
റോഡ് ഒരുക്കുന്ന പ്രദേശത്തെ SSLC, +2 ഉന്നത വിജയികളെ ആദരിക്കലും എടയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ പച്ചക്കറിവിത്ത് വിതരണവും എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു.
ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
വള്ളിക്കുന്ന് (മലപ്പുറം):പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരിചക്രത്തില് കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം ഒലിപ്രം കടക്കാട്ടുപാറ ചാലാരിയില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം. പേരമകന് ഹരികൃഷ്ണന് ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെപ്ലൈവുഡ് കമ്ബനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരിബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയുംബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍, റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക് രണ്ടോടെമരണം സംഭവിക്കുകയും ചെയ്തു.
കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി
പെരിന്തൽമണ്ണ: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്കി യുവാവ് മാതൃകയായി. പെരിന്തൽമണ്ണ ജനത ഹോം വേൾഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നാട്ടുകൽ സ്വദേശിസലീമാണ് മാതൃകയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷന് സമീപത്ത് നിന്നാണ്പണവും നിരവധി രേഖകളും അടങ്ങിയ പേഴ്സ് സലീമിന് ലഭിച്ചത്. ഉടന്‍ തന്നെ സലീം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പേഴ്സില്ഉണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പോലീസിന് ലഭിച്ച ഹോസ്പിറ്റൽ ബില്ലിലെ നമ്പറില്‍ വിളിച്ച്പോലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞു. കടുങ്ങപുരം സ്വദേശി അഫ്സലിന്റേതായിരുന്നു പേഴ്സ്. പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഫ്സലിന് പേഴ്സ് നഷ്ടമായത്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് സലീം പേഴ്സിൻ്റെ ഉടമസ്ഥൻ അഫ്സലിന് പണവുംരേഖകളും അടങ്ങിയ പേഴ്സ് കൈമാറി. മാതൃകപരമായ പ്രവർത്തനം നടത്തിയ സലീമിനെപെരിന്തൽമണ്ണ പോലീസ് അഭിനന്ദിച്ചു.
അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയെ വീട്ടിലെത്തിച്ച് സഹയാത്രികയായഅധ്യാപികയുടെ സ്നേഹതണൽ .
എടപ്പാൾ: അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരുപരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്നേഹത്തണൽ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റർസാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസമാണ്സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയുംജോലിസ്ഥലത്തേക്കു പോകാൻ വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽനിന്ന് ഈ ബസിൽ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യംകാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോൺ സംഭാഷണത്തിന് ഒടുവിൽ കരച്ചിൽ ഉയർന്നതോടെഇരുവരും യുവതിക്കരികിലെത്തി. എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ്നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയറിഞ്ഞതോടെയാണ്കരച്ചിലുയർന്നത്. ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന്ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക്വിടാൻ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു. ഇരുവരും ചേർന്ന് ആലോചിച്ചു. ഒരാൾകൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകർന്നൊരുയാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആയുവതിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടിൽതിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു. കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതൽ കോഴിക്കോടുവരെയുള്ളയാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.
എടപ്പാളിൽ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു
എടപ്പാൾ: ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റിയോഗം ചേർന്നു. പാലത്തിന് താഴെയുള്ള വാഹന പാർക്കിങ് ഉൾപ്പെടെ നേരത്തേ എടുത്തതീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. തൃശൂർ – കുറ്റിപ്പുറം റോഡുകളിൽബസുകൾ പാലം ഇറങ്ങി വരുന്ന ഭാഗത്ത് നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായിവ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകൾ കയറ്റി നിർത്താൻ നിർദേശം നൽകും. ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും. ബസ് കാത്തിരിപ്പു കേന്ദ്രം മുന്നോട്ടു നീക്കിനിർമിക്കുന്നത് പരിഗണിക്കും. പാലത്തിന് താഴെ ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട്പോകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നിരീക്ഷിക്കുന്നതിനായിവൊളന്റിയർമാരെ നിയോഗിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും. ഇതിനുള്ള തുക വ്യാപാരികൾനൽകണം. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചു. പാലം ഇറങ്ങി വരുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ ഇവിടെ സ്ഥിരം സംവിധാനംഒരുക്കുന്നത് പരിഗണിക്കും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐകെ.ഖാലിദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കെ.പ്രഭാകരൻ, ഇ.പ്രകാശ്തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങരംകുളത്ത് ബൈക്കിടിച്ച് വീഴ്ത്തി യുവാവിന്റെ 20 ലക്ഷം രൂപ കവന്ന സംഭവത്തിൽ പോലീസ്അന്വേഷണം തുടങ്ങി
ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കിടിച്ച് വീഴ്ത്തി യുവാവിന്റെ 20 ലക്ഷം രൂപ കവന്ന സംഭവത്തിൽപോലീസ് അന്വേഷണം തുടങ്ങി. ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ ബൈക്ക് ഇടിച്ച്വീഴ്ത്തിയാണ് സംഘം 20 ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.ഇയാൾ കുഴൽപണം വിതരണംചെയ്യുന്ന ആളാണെന്നാണ് പ്രാഥമിക നിഗമനം.പ്രദേശത്ത് വിതരണം ചെയ്യാൻ കൊണ്ട് പോയപണമാണ് ബൈക്കിലെത്തിയ സംഘം കവർന്നതെന്നാണ് വിവരം.വെള്ളിയാഴ്ച കാലത്ത് 11.30 ഓടെചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ചിയാനൂർ റോഡിലാണ് സംഭവം.യുവാവ് സഞ്ചരിച്ച ബൈക്കിന്പുറകെയെത്തിയ സംഘം യുവാവിന്റെ ബൈക്കിനെ ക്രോസ് ചെയ്ത് ബൈക്ക് മറിച്ചിട്ടശേഷം,പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.രണ്ട് ബൈക്കുകളിലായാണ്നാലംഗ സംഘം പണം കവർന്ന് രക്ഷപ്പെട്ടത്.തിരൂർ ഡിവൈഎസ്പി ബെന്നി,ചങ്ങരംകുളം സിഐബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾരക്ഷപ്പെട്ടെന്ന് കരുതുന്ന വഴിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പെരുമ്പിലാവിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി
പെരുമ്പിലാവ്: പെരുമ്പിലാവിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി.പെരുമ്പിലാവ്ജംഗ്ഷനിലെ ഓട്ടോ പാർക്കിനു സമീപത്തും പഴയ കാലിചന്ത റോഡിലെ ടയർ റീസോൾ കടയ്ക്ക്സമീപത്ത് നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ടു മാസത്തോളം വളർച്ചയെത്തിയ 24, 17, സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികളാണ് എക്സൈസ് ഇൻസ്പെക്ടർ റ്റി.എ. സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.വെള്ളിയാഴ്ച രാവിലെ പത്തോടെ ചെടികൾകണ്ട് സംശയിച്ച നാട്ടുകാർ കുന്നംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട്എക്സൈസ് ഉദ്യോസ്ഥ സംഘം സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തി ചെടികൾ സീൽ ചെയ്തുകൊണ്ടുപോയി. കഞ്ചാവ് ഉപയോഗിക്കുന്നവർ വിത്തുകൾ വലിച്ചെറിഞ്ഞുണ്ടാകുന്നവയാണ് ഇതെന്നുംഉദ്യേഗസ്ഥർ വ്യക്തമാക്കി.എസ് ഉദ്യോഗസ്ഥരായ എൻ.ആർ. രാജു, ഡി, ഫൽഗുണൻ, സന്തോഷ്സി.ബി. ഇ. എസ്. സംഗീത് എന്നിവർ നേതൃത്വം നൽകി .
അടുത്ത മാസം 13 ദിവസം ബാങ്ക് അവധി.
അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ആർബിഐ കലൻഡർപ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പംരണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെമതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. ഇടുക്കി ലൈവ്. എന്നാൽ, ഈ 13 ദിവസവുംകേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽപലതും ഇവിടെ ബാധകമായേക്കില്ല. 🔷ഓഗസ്റ്റ് മാസത്തിൽ വരാനിരിക്കുന്ന 13 അവധി ദിവസങ്ങൾ : ഓഗസ്റ്റ് 1 - ഞായർ, ഓഗസ്റ്റ് 8 - ഞായർ, ഓഗസ്റ്റ് 14 - രണ്ടാം ശനി, ഓഗസ്റ്റ് 15 - ഞായർ, ഓഗസ്റ്റ് 22 - ഞായർ, ഓഗസ്റ്റ് 28 - നാലാം ശനി, ഓഗസ്റ്റ് 29 - ഞായർ ഓഗസ്റ്റ് 1 - ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9 - മുഹറം, ഓഗസ്റ്റ് 11, 12- രക്ഷാബന്ധൻ, ഓഗസ്റ്റ് 13 - പേട്രിയോട്ട് ഡേ, ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 - ഷഹൻഷാഹി, ഓഗസ്റ്റ് 18 - ജന്മാഷ്ടമി, ഓഗസ്റ്റ് 19 - ശ്രീകൃഷ്ണ ജയന്തി, ഓഗസ്റ്റ് 20 - ശ്രീകൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29 - തിതിഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റ് 31 - ഗണേശ ചതുർത്തി. ഈ അവധി ദിവസങ്ങളിൽ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേൽ പറഞ്ഞ ശനി, ഞായർദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുർത്തി, ജന്മാഷ്ടമി, മുഹറം എന്നീ ദിവസങ്ങളിലാണ്. ബാക്കി അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.



