നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം. 

പൊന്നാനി: നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെധൃതിപ്പെട്ട നീക്കം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നടപടി പിൻവലിച്ചു. വിഷയത്തിൽ എം.പിയും എം.എൽ.എയും ഇടപ്പെട്ടു. പതിറ്റാണ്ടുകളായി പൊന്നാനി കോടതി പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരംപോസ്റ്റോഫീസാണ് അടിയന്തരമായി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാറ്റാൻ നീക്കം നടന്നത്. വ്യാഴാഴ്ചരാവിലെ ലഭിച്ച ഉത്തരവ് പ്രകാരം അര മണിക്കൂറിനുള്ളിൽ മാറ്റുന്ന വസ്തുക്കളുടെ വിവരങ്ങൾറിപ്പോർട്ട് ചെയ്യാനും നാല് മണിക്കൂറിനകം പോസ്റ്റോഫീസ് മാറാനുള്ള നടപടിസ്വീകരിക്കണമെന്നുമായിരുന്നു. പോസ്റ്റോഫീസിന്റെ പുതിയ ടെണ്ടർ വിളിക്കാനുള്ള സമയത്തിന്മണിക്കൂറുകൾ ശേഷിക്കെയാണ് ദ്രുതഗതിയിൽ പോസ്റ്റോഫീസ് മാറ്റാൻ നീക്കം നടന്നത്. സംഭവമറിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ പോസ്റ്റോഫീസിലെത്തി പ്രതിഷേധിച്ചു. ഒരു കടലാസ്പോലും നിലവിലെ പോസ്റ്റോഫീസിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ ഇ.ടി മുഹമ്മദ് ബഷീർ എം.പി തിരൂർ പോസ്റ്റൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടപടിതാത്കാലികമായി നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. സമീപത്ത് തന്നെ പുതിയ കെട്ടിടം കണ്ടെത്തിസൗകര്യപ്രദമായ സ്ഥലത്തേക്ക് പോസ്റ്റോഫീസ് മാറ്റാനാണ് ശ്രമം.അതേസമയം പുതിയ കെട്ടിടംകണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചതായും പൊന്നാനി ടൗണിലെ കെട്ടിട ഉടമയുമായി ഏകദേശധാരണയിൽ എത്തിയതായും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. 

കുറ്റിപ്പുറം മിനി പമ്പയിൽ അഞ്ഞൂറിലധികം ആളുകൾ ​പി​തൃ​തര്‍​പ്പ​ണം​ ​ന​ട​ത്തി​ .

കുറ്റിപ്പുറം:​ മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവ ക്ഷേ​ത്ര​ത്തി​ല്‍​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ല്‍​ ​നി​നന്നുംഅഞ്ഞൂറിലധികം ​ആ​ളു​ക​ളാ​ണ് ​പൃ​തു​ക്ക​ള്‍​ക്ക് ​ബ​ലി​തര്‍​പ്പ​ണം ​ന​ട​ത്താ​നെ​ത്തി​യ​ത്.​ ​പു​ല​ര്‍​ച്ചെ​ ​ നാലു ​മ​ണി​ക്ക് ​ത​ന്നെ​ ക​ര്‍​മ്മിയുടെ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ബ​ലി​ തര്‍​പ്പ​ണം​ ​ന​ട​ത്താ​നു​ള്ള​ ​എ​ള്ള്,​ച​ന്ദ​നം,​ ​ചെ​രൂ​ള​ ​പൂ​വ്,​ ​അ​രി,​ ​പ​വി​ത്ര​ ​മോ​തി​രം,​ ​ദ​ര്‍​ഭ​ ​പു​ല്ല് ​എ​ന്നി​വ​ ​ഒ​രു​ക്കി​ ​വേ​ണ്ട​ ​സൗ​ക​ര്യം​ ​ദേ​വ​സ്വം​ ​ഒ​രു​ക്കി​യി​രു​ന്നു.​ പൊ​ലീ​സ് ,​അ​ഗ്നി​സു​ര​ക്ഷാ​സേ​ന, സിവിൽ ഡിഫൻസ്, സു​ര​ക്ഷാ​ ​തോ​ണി,​ ​മു​ങ്ങ​ല്‍​ ​വി​ദ​ഗ്ദ്ധ​ര്‍​ ​എ​ന്നീ​ ​സം​വി​ധാ​ന​ങ്ങ​ള്‍​ ​ഒ​രു​ക്കി​ ​വ​ന്‍​ ​സു​ര​ക്ഷ​യാ​ണ് ​ദേ​വ​സ്വം​ ​ബോ​ര്‍​ഡ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.​ ​കൂ​ടാ​തെ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ള്‍, പോലീസ് വളണ്ടിയേഴ്സ് ​എ​ന്നി​വ​രു​ടെ​ ​സേ​വ​ന​വും​  ഭ​ക്ത​ര്‍​ക്ക് ​ആ​ശ്വാ​സ​മാ​യി​രു​ന്നു.​ ​കൊ​വി​ഡി​ന് ​ശേ​ഷം​…

എടപ്പാളിൽ അനധികൃത പാർക്കിങ്: ബൈക്കുകൾ പിടികൂടി 

എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിനടിയിലൂടെ വഴിയാത്രക്കാർക്ക് റോഡ്മുറിച്ചുകടക്കാൻ സജ്ജമാക്കിയസീബ്രാലൈനിൽ നിർത്തിയിട്ടബൈക്കുകൾ പോലീസ്പിടിച്ചെടുത്തു. കുറ്റിപ്പുറം റോഡിലെ സീബ്രാലൈനിൽ സ്ഥിരമായി ബൈക്കുകൾനിർത്തിയിടുന്നതിനെതിരേ പരാതിവ്യാപകമായതോടെയാണ് നടപടിയുമായി പോലീസ് എത്തിയത്.എടപ്പാളിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാനുള്ള സ്ഥലത്ത്വാഹനങ്ങൾ നിർത്തിയിട്ട്തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുംമറ്റു ദീർഘദൂരയാത്രകൾക്കുമെല്ലാംബൈക്കുകൾക്കെതിരേയും നടപടിയുണ്ട്. പിടിച്ചെടുത്ത പത്തോളം ബൈക്കുകൾ പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളം സ്റ്റേഷനിലേക്കു മാറ്റി.

പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ്‌ എന്നവരുടെ മകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ്മരണപെട്ട വിവരം  അറിയിക്കുന്നു. 

പൂകാട്ടിരി വില്ലേജ് പടിയിൽ താമസിക്കുന്ന പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ്‌ എന്നവരുടെമകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ് മരണപെട്ട വിവരം  അറിയിക്കുന്നു. ( ലത്തീഫ് ,റാഷിദ്, നവാസ് .എന്നിവരുടെ ഉപ്പ, ഖബറടക്കം ഇന്നു രാവിലെ 10.30 നു പൂക്കാട്ടിരി മഹല്ല്ജുമാമസ്ജിദിൽ.

പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി

നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് സമിതി ചെയര്‍മാന്‍ പി.എസ് സുപാല്‍എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ടസാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്നസാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നുംസംഘടനകളില്‍ നിന്നും മുപ്പതോളം പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെപരിഗണനയിലുള്ള ജില്ലയിലെ ആറ് ഹര്‍ജികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുംതെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനുംഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി. സമിതിഅംഗങ്ങളായ എ.പ്രഭാകരന്‍ എം.എല്‍.എ, കെ.ബാബു എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍എം.എല്‍.എ, ജി. സ്റ്റീഫന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍, നിയമസഭാ സെക്രട്ടറിയേറ്റ്അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം കെ മണികണ്ഠന്‍, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍, വിവിധ പിന്നാക്ക സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍ 

കൊച്ചി: അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ചനിലയില്‍ കണ്ടെത്തി. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ്. സഹോദരന്‍ ശ്യാം ചന്ദ്രന്‍. ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഒരു നിരയെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരിസംവിധാനം ചെയ്‍ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ ആന്‍റണി അവതരിപ്പിച്ചനായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന്‍ ഉണ്ടായിരുന്നു. ഒരുമെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റുചിത്രങ്ങള്‍. ശരത്തിന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്‍റണിവര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. 

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അരീക്കോട് ചെമ്രക്കാട്ടൂർ ഹെൽത്ത് സെൻറ്ററിനടുത്ത് താമസിക്കുന്ന സികെ സലാം മദനിയുടെ മകൻ ഉവൈസ് ആണ് മരണപ്പെട്ടത്. 20 വയസായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. *കൊപ്പം- മുളയങ്കാവ് പാതയിലെ വണ്ടുംതറയിൽ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകട…