തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.
സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തു; എടപ്പാളിൽ കണ്ടക്ടറെ മർദിച്ച് യുവാവ്
എടപ്പാൾ: സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത ബസ് കണ്ടക്ടറെ യുവാവ്മർദിച്ചു.എടപ്പാളിൽ നിന്ന് സർവീസ് നടത്തുന്ന ഹരിപ്രിയ ബസിലാണ് സംഭവം ഉണ്ടായത്. ഇന്നലെരാവിലെ ആയിരുന്നു സംഭവം നടന്നത്. സ്ത്രീകൾക്ക് റിസർവ് ചെയ്ത സീറ്റിലിരിക്കുന്ന യുവതിയുടെ അടുത്തു വന്നിരുന്ന ചെറുപ്പക്കാരനോട്യുവതിയും കണ്ടക്ടറും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനെതുടർന്ന് യുവാവ് കണ്ടക്ടറെ മർദിക്കുകയായിരുന്നു.
എക്സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍.
മലപ്പുറം: ദേഹവും ലഗേജും പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനയില്ല. അവസാനംആശുപത്രിയില്‍ കൊണ്ടുപോയി എക്സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല്കാപ്സ്യൂളുകള്‍. മലപ്പുറം സ്വദേശിയില്‍നിന്നും പോലീസ് പിടിച്ചെടുത്തത് 55 ലക്ഷം രൂപയുടെസ്വര്‍ണം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിടിയിലായത് എക്സറെപരിശോധനയില്‍. വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ചയുവാവിിനെ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളംവഴി കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച ഒരു കിലോയിലധികംവരുന്നസ്വര്‍ണമാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ദുബായില്‍നിന്നുംസസ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ്കസ്റ്റഡിയിലെടുത്തു. ശരീരത്തിനകത്ത് 1.075 കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപവില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നു രാവിലെ എട്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സല്മാനുല്ഫാരിസ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിയോടെവിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്മാന് തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍കുറ്റം സമ്മതിക്കാന്‍ സല്മാന് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ്വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് സല്‍മാനെകൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക്വിധേയനാക്കി. എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍കണ്ടെത്തുകയായിരുന്നു.സല്‍മാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
തിരൂരിൽ ലക്ഷങ്ങൾ വില വരുന്ന പാൻ മസാല ശേഖരം പിടികൂടി
തിരൂർ: തിരൂർ കോരങ്ങത്ത് സ്വകാര്യ ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാലശേഖരം തിരൂർ പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൈമലശ്ശേരി സ്വദേശി ചക്കുങ്ങപറമ്പിൽ മുഹമ്മദ് ഷെരീഫ്(35),പൂക്കയിൽ സ്വദേശി കിഴക്കാംകുന്നത് ബാബു(47)എന്നിവരാണ് പോലീസിന്റെപിടിയിലായത്.ഇരുവർക്കും എതിരെ തിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചതാണ് ഇവയെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ, താനൂർ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ പരിസരങ്ങളിലും മറ്റും ലഹരി ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് എത്തുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 50 ലക്ഷത്തോളം വിലമതിക്കുന്ന പാൻ മസാല ശേഖരം പിടികൂടിയത്.അമ്പതോളം ചാക്കുകളിലായും പെട്ടിക്കളിലായും സൂക്ഷിച്ച നിലയിൽആയിരുന്നു ഹാൻസ് അടങ്ങിയ പാൻ മസാല ശേഖരം.തിരൂർ സി.ഐ ജിജോ, എസ്.ഐ ജിഷിൽ, എ.എസ്.ഐ പ്രതീഷ്കുമാർ, സീനിയർ സി.പി.ഒ മാരായ രാജേഷ്, ഷിജിത്ത്, ജിനേഷ് സി.പി.ഒ മാരായ വിപിൻ, അഭിമന്യു, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി.
തിരുവനന്തപുരം: അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി. സ്വർണം വീണ്ടെടുത്ത് പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽ 5 പവൻ മുക്കുപണ്ടം. 5 പവൻ സ്വർണം മകൾ എടുത്തിട്ട് പകരം മുക്കുപണ്ടം വച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരംകരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കുപോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണു കേസ്. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സ്വർണം മോഷ്ടിച്ചതു മകളാണെന്നുകണ്ടെത്തി.
കുറ്റിപ്പുറത്ത് വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം.
കുറ്റിപ്പുറം : ഇന്ന് രാവിലെ മലപ്പുറം കുറ്റിപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കതൊടിയിൽ ഹഫ്സത്ത് ബീവി (30) ആണ്മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) പരിക്കുകളോടെ കുറ്റിപ്പുറം അമാനആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച്മറ്റൊരു വാഹനം വന്ന് ബൈക്കിൽ ഇടിക്കുകയും ഹഫ്സത്ത് ബീവി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടറുമായിഎത്തിയ മിനിലോറി കയറിയിറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണപ്പെട്ട ഹഫ്സത്ത് ബീവിയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.
പട്ടാമ്പി ഞാങ്ങാട്ടിരിയിൽ ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പട്ടാമ്പി: അപകട നിരത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പട്ടാമ്പി ഗുരുവായൂർ റോഡിൽ സ്ഥിരംഅപകട മേഖലയായ ഞാങ്ങാട്ടിരി ഇറക്കത്തിലാണ് ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രികൻതൽക്ഷണം മരിച്ചത്. പടിഞ്ഞാറങ്ങാടി കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലംസ്വദേശി ഷിബു രാജാണ് മരണപ്പെട്ടത്. ട്രാൻസ്ഫറായി പോകുന്ന ദിവസമായ ഇന്ന് മൂന്ന് മണിയോടെയാണ് അപകടം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്പ്പനക്കാരന് വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള *യോദ്ധാവ്* പദ്ധതിയുടെ ഭാഗമായി വളാഞ്ചേരിമേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇവരില്‍നിന്നും ലഭിച്ചവിവരത്തിന്റ അടിസ്ഥാനത്തിലാണ് ഒരാള്‍ പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന് സമീപത്തുനിന്നുമാണ് പിക്കപ്പ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയിലഉത്പ്പന്നങ്ങളുമായി ഒരാള്‍ പിടിയിലായത്. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശിവിഷ്ണു മഹേഷാണ് (30)മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായിപിടിയിലായത്.ഇയാളില്‍ നിന്നും 30 വലിയ ചാക്കുകളിലായി 45000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12220 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കൂടതല്‍ പേരെകണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷ്, എസ് ഐഅബ്ദുൾ അസിസ്, scpo പദ്മിനി, ക്ലിൻറ് ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡി വൈഎസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെപിടികൂടിയത്
പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക് പരിക്കേറ്റു .
ചങ്ങരംകുളം: പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക്പരിക്കേറ്റു.ബുധനാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.പന്താവൂർ ഇർഷാദ് സ്കൂളിലെഅധ്യാപകരായ പ്രീത,രശ്മി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ സഹപ്രവർത്തകർ ചേർന്ന്ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടർ സ്കൂളിലേക്ക് തിരിയാൻശ്രമിക്കുന്നതിനോടെയാണ് പുറകെയെത്തിയ വാൻ സ്കൂട്ടറിൽ ഇടിച്ചത്.








