യാത്രയ്ക്കിടെ കൈ പുറത്തിട്ടു; ഇലക്ട്രിക് പോസ്റ്റിലിടിച്ച് അറ്റു പോയി, ചോര വാർന്ന് 55 കാരൻമരിച്ചു

വിഴി‍ഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽസഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

ലഹരി മാഫിയക്കെതിരെ  ചാനലിൽ വെളിപ്പെടുത്തല്‍ നടത്തിയ വളാഞ്ചേരി സ്വദേശിക്ക് മർദനം, കൊല്ലുമെന്ന് ഭീഷണി.

വളാഞ്ചേരി : വളാഞ്ചേരിയില്‍  ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാവിന് മര്‍ദ്ദനമെന്ന് പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയെക്കുറിച്ച് നിസാംറിപ്പോര്‍ട്ടറിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നേരത്തെ ലഹരി ഉപയോഗിച്ചിരുന്ന നിസാം പിന്നീട് ലഹരി ഉപയോഗം നിര്‍ത്തുകയും ലഹരിമാഫിയക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുകയുമായിരുന്നു. ഇതിന്പിന്നാലെയാണ് ഇന്നലെ രാത്രി മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ നിസാമിൻ്റെ കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു. നാട്ടുകാരനായ അന്‍സാര്‍എന്നയാളാണ് മര്‍ദ്ദിച്ചതെന്ന് നിസാം പറഞ്ഞു. റിപ്പോര്‍ട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍പരാമര്‍ശിച്ചായിരുന്നു മര്‍ദ്ദനമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിസാം ആരോപിക്കുന്നു. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്തു. വെളിപ്പെടുത്തലിന് പിന്നാലെ ഇദ്ദേഹം ലഹരിമാഫിയയുടെ നിരന്തര ഭീഷണി നേരിടുന്നുണ്ടായിരുന്നു.

നെന്മാറ ഇരട്ടക്കൊല കേസില്‍ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് .

നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഗിനെ സസ്പെൻഡ് ചെയ്തു*  ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ് പി നെന്മാറ എസ്എച്ച്ഒയ്ക്ക് എതിരെ ഐജിയ്ക്ക്റിപ്പോർട്ട് നൽകിയിരുന്നു. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്ന്ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നത്ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ളഅനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്. ഇക്കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം പൊലീസ് കൊടുത്തില്ലെന്നുംറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിറം കുറവെന്ന് അവഹേളനം’; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍

മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശിഅബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ്അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരംഅവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നുംബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.

പരപ്പനങ്ങാടി ചെട്ടിപ്പടി മാധവാനന്തം ഹയർ സെക്കൻ്ററി സ്കൂളിന് സമീപമാണ് വാഹനാപകടം,ഒരുമരണം.. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമെന്ന് പറയപെടുന്നു. ഒരാൾക്ക് പരിക്ക്,പരിക്ക് ഗുരുതരമല്ല.. മരണപ്പെട്ട വെക്തി പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി മുഷഫിഖ് (18) ആണ് മരണപെട്ടത്.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ്ചെയ്തു.

മലപ്പുറം : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെഅറസ്റ്റ് ചെയ്തു. തവനൂർ സ്വദേശി മുബഷിർ (22), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ CIB യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർറിനോഷ്.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാമചന്ദ്രൻ.കെ, പ്രിവന്റീവ്ഓഫീസർ(ഗ്രേഡ്) അനിൽകുമാർ.റ്റി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മി.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ്.എം, CIB സർക്കിൾ ഇൻസ്‌പെക്ടർഎൻ.കേസവദാസ്, CIB സബ് ഇൻസ്‌പെക്ടർ അജിത്ത് അശോക്.എ.പി, CIB അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ ഷിജു.കെ.എച്ച്, CIB ഹെഡ് കോൺസ്റ്റബിൾ എൻ അശോക് എന്നിവരടങ്ങിയ  സംഘമാണ് പ്രതികളെ പിടികൂടിയത്

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു

കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽഅസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽഅഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

കല്പകഞ്ചേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു.

കൽപകഞ്ചേരി അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീമരണപ്പെട്ടു. കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളി മഞ്ഞച്ചോല സ്വദേശിക്കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) വയസ്സ് മരണപ്പെട്ടത്. അൻവർ, റിയാസ്, എന്നിവർ മക്കളാണ്.മകനുമൊത്ത് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അപകടം ,നബീസസംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു,മകൻ ദുഹമ്മദ് നിസാന് നിസാര പരിക്കേറ്റു.