താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ത്യ–ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളാണ്ഇത്തവണയുണ്ടായത്.
തിരുവനന്തപുരം: പട്ടിണിപ്പാവങ്ങള്‍ വന്നില്ല. കളികാണാന്‍ ആളില്ല.മന്ത്രി വി.അബ്ദുറഹിമാന്സോഷ്യല്‍ മീഡിയയില്‍ തെറിവിളി.പട്ടിണിപ്പാവങ്ങള്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടന്ന കായിക മന്ത്രിയുടെ വാക്ക് അപ്പാടെഅനുസരിച്ചതായാണ് ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണംചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളാണ്ഇത്തവണയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി വി.അബ്ദുറഹിമാനെ തെറിവിളിച്ച്മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും പൊങ്കാല. മത്സ്രത്തിനു കാണികള്‍ക്ക് പ്രവേശനം അനുവദിച്ച്മണിക്കൂറുകള്‍ പിന്നിട്ടിട്ടും സ്റ്റേഡിയത്തിലെത്തിയത് നാമമാത്രമായ ആളുകള്‍ മാത്രമാണ്. മുന്‍കാലങ്ങളില്‍ ഇവിടെ ഈസമയങ്ങള്‍ക്കുള്ളില്‍ സ്റ്റേഡിയം പൂര്‍ണമായും നിറയുന്നസാഹചര്യമാണുണ്ടായിരുന്നത്.മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നലെ രാത്രി വരെ വിറ്റുപോയത് ആറായിരത്തില്‍ താഴെ മാത്രമായിരുന്നു. നാല്പതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലുള്ളത്. വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍ പോലും വിറ്റു പോകാത്തത് കേരളത്തില്‍ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണ്. കോംപ്ലിമെന്ററിടിക്കറ്റുകളിലൂടെ കൂടുതല്‍പ്പേര്‍ എത്തിയാലും ഗാലറി നിറയില്ല.
ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച് അപകടം.
ചങ്ങരംകുളം: ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച്അപകടം.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്തെസെമിഹമ്പിലാണ് വ്യാഴാഴ്ച കാലത്ത് 7.30 ഓടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.എറണാംകുളത്ത്നിന്ന് കോഴിക്കോട് പോയിരുന്ന കാറിൽ പുറകെ വന്ന പാർസൽ ലോറിഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ തൊട്ട് മുന്നിലുണ്ടായിരുന്നമറ്റൊരു കാറിലും ഇടിച്ചു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപ്രതീക്ഷിതമായി സെമിഹംമ്പിന് സമീപത്ത് വാഹനങ്ങൾ വേഗത കുറക്കുന്നതും അപകടത്തിൽ പെടുന്നതും ഇവിടെപതിവാണ്.
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ മിഴി തുറന്നു
എടപ്പാൾ: എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ കണ്ണ് തുറക്കൽമലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ മുരളി നിർവഹിച്ചു. പത്മശ്രീ മട്ടന്നൂർശങ്കരൻകുട്ടി മാരാർ, മേൽശാന്തി പി.എം മനോജ് എംബ്രാന്തിരി, മാനേജിങ് ട്രസ്റ്റി കെ.എം പരമേശ്വരൻനമ്പൂതിരി, ഡോ.കൃഷ്ണൻ ചട്ടിക്കൽ, മാധവൻ കൊച്ചിരാത്തേൽ, വിജയൻ എന്നിവർ സംബന്ധിച്ചു.
കൂറ്റനാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.
കൂറ്റനാട്: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തീ പടർന്ന് കത്തിനശിച്ചു.പട്ടാമ്പി കൂറ്റനാട് പാതയിൽവാവനൂർ പെട്രോൾ പമ്പിന് മുൻവശമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റാ എയ്സ് വാഹനം കത്തിനശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4:30 നാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെതാണ്വാഹനം.ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.നാട്ടുകാരും ഫയർ ഫോഴ്സ് യൂണിറ്റുംഎത്തിയാണ് തീയണച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരിപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച മാരത്തോൺ സംഘടിപ്പിച്ചു
എടപ്പാൾ: ജനുവരി 12 വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി തവനൂർ മണ്ഡലത്തിൽ കാളാച്ചാൽ മുതൽ എടപ്പാൾ വരെ മാരത്തോൺസംഘടിപ്പിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ച പരിപാടിയുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽസെക്രട്ടറി സുബിത്ത് സ്വാഗതം പറഞ്ഞു.യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സജിത്ത്, സെക്രട്ടറിമാരായ സുധൻ,ലതിക എന്നിവർ സംസാരിച്ചു
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക് കാൻസർ ബോധവൽക്കരണ ക്യാമ്പ്സംഘടിപ്പിച്ചു.
ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെയും തലശ്ശേരി മലബാർ കാൻസർസെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പുംസ്തനാർഭുതവും ഗർഭാശയ ക്യാൻസറും സ്വയം കണ്ടെത്താനുള്ള ഡമോൺസ്ട്രേഷനും നടന്നു. പ്രസിഡണ്ട് പി.പി.എം അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്തഫചാരുപറമ്പിൽ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ.ഫിൻസ് ഫിലിപ്പ്, ഡോ.നീതു എന്നിവർ ക്ലാസെടുത്തു. വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് എം.വി ഫാത്തിമ്മ ഏറ്റുവാങ്ങി. പി.കെ അബ്ദുള്ളക്കുട്ടിസ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു.
എടപ്പാളിൽ മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.
എടപ്പാൾ: എടപ്പാൾ - പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും സ്കൂട്ടറുംതമ്മിൽ അപകടം. രണ്ട് സ്ത്രീകൾക്ക് പരിക്ക്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെനാട്ടുകാർ വട്ടംകുളത്ത് വെച്ച് തടഞ്ഞുപിടിച്ചു. പരിക്കുപറ്റിയവരിൽ ഒരാളെ എടപ്പാൾ ഹോസ്പിറ്റലിലെപ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്.
ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാളിൽ ചേർന്നു.
എടപ്പാൾ: ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാൾസി കെ ടവറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരുണൻ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനദാനംസംസ്ഥാന ജനറൽ സെക്രട്ടറി അമാനുള്ള ഉള്ളണം മോഹനൻ കോട്ടക്കൽ എന്നിവർ ചേർന്ന്നിർവഹിച്ചു. എടപ്പാൾ മേഖല കമ്മിറ്റിയുടെ യൂണിഫോം വിതരണം എടപ്പാൾ പഞ്ചായത്ത് അംഗം ശ്രീ ദേവദാസ്നിർവഹിച്ചു. റഫീഖ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബസ് ഓണേഴ്സ് സെക്രട്ടറി യുകെമുഹമ്മദ്, അഭിലാഷ് തിരൂർ, മെഹബൂബ്, അനിൽ വളാഞ്ചേരി എന്നിവർ സംസാരിച്ചു. മേഖലപ്രസിഡൻ്റ് പ്രശാന്ത് സ്വാഗതവും ജയൻ നന്ദി പറഞ്ഞു.










