ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ്സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽനിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണംഎന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ്ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സ്മൃതിയാത്രക്ക് തുടക്കമായി
മങ്കട :ജൂലൈ 30,യൂത്ത് ലീഗ് ദിനത്തോടാനുബന്ധിച്ച് മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിസംഘടിപ്പിച്ച സ്മൃതിയാത്രയുടെ ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്പ്രസിഡന്റ് എം.ടി റാഫിക്ക് പതാക കൈമാറി നിർവഹിച്ചു. പാണക്കാട് സയ്യിദ് പി. എം. എസ്. എപൂക്കോയതങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബർ സിയാറത്തിന് മുനവ്വറലി ശിഹാബ് തങ്ങൾനേതൃത്വം നൽകി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അനുസ്മരണ പ്രഭാഷണംനടത്തി.തുടർന്ന് മൈലപ്പുറത്ത് ഭാഷാ സമര രക്തസാക്ഷി മജീദ്, ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ,എന്നിവരുടെ ഖബർ സിയാറത്തും അനുസ്മരണ സംഗമവും നടന്നു.ജില്ലാ യൂത്ത് ലീഗ്വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്‌സൽ റഹ്‌മാൻ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.പിമുഹമ്മദ്, ഭാഷാ സമര രക്തസാക്ഷി മജീദിന്റെ മകൻ മഹ്മൂദ്, തുടങ്ങിയവർ നേതാക്കളെഅനുസ്മരിച്ചു. ളുഹർ നമസ്കാരത്തിന് ചരിത്രപ്രാധാന്യമുള്ള തിരൂരങ്ങാടി യതീംഖാന മസ്ജിദിൽ എത്തിയയാത്രയെ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു.എ റസാക്ക് സാഹിബിന്റെനേതൃത്വത്തിൽ സ്വീകരിച്ചു. നമസ്കാരത്തിന് ശേഷം യതീംഖാനയിൽ വെച്ച് നടന്ന സ്മൃതി സദസ്സിൽമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. എം.കെ ഹാജിയുടെ മകനും തിരൂരങ്ങാടി യതീംഖാനയുടെ മാനേജറും ആയ എം.കെ ബാവസാഹിബ്, എ.കെ മുസ്തഫ തിരൂരങ്ങാടി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തേഞ്ഞിപ്പലത്ത് ഭാഷാസമര രക്തസാക്ഷി റഹ്‌മാന്റെ ഖബറിടത്തിൽ സന്ദർശനം നടത്തിയതിനുശേഷം നടന്ന അനുസ്മരണ സംഗമം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എയും ഭാഷാസമരപോരാളിയുമായ പി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ്പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ അനുസ്മരണ പ്രഭാഷണം നടത്തി. ആദ്യ ദിവസത്തെ യാത്ര കോഴിക്കോട് നടക്കാവിൽ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെഖബർ സിയാറത്തോടെ സമാപിച്ചു. സമാപന സംഗമം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെനവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർഅനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഷീദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുന്നത്ത്മുഹമ്മദ് സാഹിബ്, കുരിക്കൾ മുനീർ, അനീസ് വെള്ളില, ശിഹാബ് ചോലയിൽ, ജാഫറലി തേറമ്പൻ, ഷാഹുൽ ഹമീദ്, മുഹമ്മദാലി നരിക്കുന്നൻ, നിസാർ പാങ്ങ്, എൻ.പി അൻസാർ, ജാഫർവെള്ളെക്കാട്ട്, സമീർ ബാബു,നൗഫൽ തങ്ങൾ,ഷഫീഖ് വടക്കാങ്ങര, അഡ്വ.സമീർ കോപ്പിലാൻ, സമീർ കൊളത്തൂർ,യഹ്‌യ കൂട്ടിലങ്ങാടി, ഇ.സി സിദ്ധീഖ്, അൽത്താഫ് കൊളത്തൂർ, എം.ഉസ്മാൻമാസ്റ്റർ, സി.നുഹ്മാൻ ഷിബ്‌ലി, ഷബീർ മാഞ്ഞാമ്പ്ര, കുഞ്ഞിമുഹമ്മദ് പുഴക്കാട്ടിരി തുടങ്ങിയവർയാത്രക്ക് നേതൃത്വം നൽകി.
തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി
വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്‍റെ ഖബറടക്കം സൂറത്കലില്‍ നടത്തി. കേസില്‍പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെകൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായകൊലപാതകങ്ങളെ കര്‍ണാടക മുഖ്യമന്ത്രി അപലപിച്ചു. മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രിഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ്പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയില്‍ നടന്ന ഫാസിലിന്‍്റെ ഖബറടക്കത്തില്‍പങ്കെടുക്കാന്‍ വന്‍ ജനകൂട്ടമാണ് എത്തിയത്. ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെതിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫാസിലിന്‍റെരാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട്പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമാകാം ഫാസില്‍ വധം എന്നസംശയത്തിനിടെ കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അപലപിച്ചു. എല്ലാ ജീവനുംവിലപ്പെട്ടതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താമക്കി. നിലവില്‍ മൂന്ന് പേര്‍പൊലീസ് കസ്റ്റിഡിയിലുണ്ട്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍അടച്ചു. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. 19 താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍തുറന്നു. എഡിജിപിയും മംഗ്ലൂരു കമ്മീഷ്ണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ക്യാമ്ബ് ചെയ്യുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ 15 പേരെ ചോദ്യംചെയ്യുകയാണ്. ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.
പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി
നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് സമിതി ചെയര്‍മാന്‍ പി.എസ് സുപാല്‍എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ടസാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്നസാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നുംസംഘടനകളില്‍ നിന്നും മുപ്പതോളം പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെപരിഗണനയിലുള്ള ജില്ലയിലെ ആറ് ഹര്‍ജികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുംതെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനുംഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി. സമിതിഅംഗങ്ങളായ എ.പ്രഭാകരന്‍ എം.എല്‍.എ, കെ.ബാബു എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍എം.എല്‍.എ, ജി. സ്റ്റീഫന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍, നിയമസഭാ സെക്രട്ടറിയേറ്റ്അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം കെ മണികണ്ഠന്‍, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍, വിവിധ പിന്നാക്ക സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.
അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍
കൊച്ചി: അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ചനിലയില്‍ കണ്ടെത്തി. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ്. സഹോദരന്‍ ശ്യാം ചന്ദ്രന്‍. ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഒരു നിരയെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരിസംവിധാനം ചെയ്‍ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ ആന്‍റണി അവതരിപ്പിച്ചനായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന്‍ ഉണ്ടായിരുന്നു. ഒരുമെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റുചിത്രങ്ങള്‍. ശരത്തിന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്‍റണിവര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ്
നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സാധാരണക്കാരിയായ വീട്ടമ്മയായനഞ്ചിയമ്മ ജീവിതവുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടുത്തിഎടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിമര്‍ശനം ഉണ്ടായാലുംസാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ സംഗീതത്തിന് കഴിഞ്ഞുവെന്നത് വലിയകാര്യമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെഅടപ്പാടിയിലെ നക്കുപതി ഊരിലുള്ള വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടിപൊന്നാടയണിയിച്ച് ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേള്‍ക്കുന്നതിന് ഇമ്പം കൊടുക്കുന്ന സ്വര വിന്യാസത്തെയാണ് സംഗീതം എന്നു പറയുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും സംഗീതമുണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളുംഅത്തരത്തില്‍ താളാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ താളം എവിടെയെങ്കിലുംമുറിഞ്ഞു കഴിഞ്ഞാല്‍ ആ സംഗീതം എവിടെയെങ്കിലും ഒന്ന് പതറി പോയാല്‍ ശരീരം തന്നെനിലക്കുന്ന അവസ്ഥയിലേക്ക് പോകും. പ്രപഞ്ചത്തെ തന്നെ താളാത്മകമായി ചലിപ്പിക്കുന്നത്സംഗീതത്തിലൂടെയാണ്. ചുറ്റുപാടുകളില്‍ നിന്നും മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും പ്രകൃതിയുടെതാളത്തില്‍ നിന്നും ഉള്ളിലേക്ക് എടുക്കാന്‍ കഴിയുന്നതാണ് സംഗീതം. അട്ടപ്പാടിയിലെ ജനതയുടെയുംമൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷലതാദികളുടെയും ജീവിതത്തിന്റെ താളക്രമത്തെ നഞ്ചിയമ്മഉള്ളിലേറ്റുന്നതുകൊണ്ട് ഏത് ലോകത്ത് നിന്നാലും നഞ്ചിയമ്മയുടെ പാട്ടിനും സംഗീതത്തിനുംമനുഷ്യമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചിന്നം വിളിയും മഴക്കാലത്തെ തവളയുടെ കരച്ചിലും കൗഞ്ച പക്ഷികളുടെ കരച്ചിലുംആടിന്റെയും കാളയുടെയും കരച്ചിലും കുയിലിന്റെ നാദവും മയിലിന്റെ സ്വരവുമാണ്സരിഗമപധനിസയിലെ ഓരോ സ്വരങ്ങളും അടയാളപെടുത്തുന്നത്. ഇതറിയാന്‍ നഞ്ചിയമ്മക്ക് ഏത്സര്‍വകലാശാലയിലും പോവേണ്ട കാര്യമില്ലെന്നും ഏറ്റവും വലിയ സര്‍വകലാശാല അട്ടപ്പാടിയുടെമണ്ണാണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടിയുടെ മണ്ണില്‍കണ്ണും കാതും കൂര്‍പ്പിച്ച് ആടും മാടും മേച്ച മലകളെല്ലാം പഠിപ്പിച്ചിട്ടുണ്ട് സപ്തസ്വരങ്ങള്‍. അത്അവരുടെ സ്വരത്തിന്റെയും സംഗീതത്തിന്റെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ മനസ്സിലാക്കണം. ഈമണ്ണ് പഠിപ്പിച്ച് വിട്ടതിനേക്കാള്‍ വലിയൊരു സംഗീതം മറ്റെവിടേയുമില്ല. സാധാരണക്കാരന്മനസ്സിലാകുന്ന രീതിയില്‍ സംഗീതത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞതാണ്നഞ്ചിയമ്മയുടെ പ്രത്യേകത. അതിന് ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത് ചെറിയകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിഹിതം ലഭിച്ചില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ്പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ചെലവാക്കിയ തുക പോലും ഇതുവരെലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ 126 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതൽപ്രതിസന്ധിയിലാവും. സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെനൽകിയിട്ടില്ല.



