ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ്സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽനിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണംഎന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ്ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
രാജ്യത്തിന്റെ യശസ് ഉയർത്തി വിദ്യാർഥിനികൾ നിർമ്മിച്ച ഉപഗ്രഹം ഞായറാഴ്ച വിക്ഷേപിക്കും .
രാജ്യത്തിന്റെ യശസ് ഉയർത്തി വിദ്യാർഥിനികൾ നിർമ്മിച്ച ഉപഗ്രഹം ഞായറാഴ്ച വിക്ഷേപിക്കും* ചെന്നൈ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾബഹിരാകാശത്തുനിന്ന് അതു കാണാൻ ആസാദി സാറ്റുമുണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്കൂളുകളിൽനിന്നുള്ള 750 പെൺകുട്ടികളാണ് ശാസ്ത്രഗവേഷണരംഗത്തെപെൺകരുത്തിന്റെ പ്രതീകമെന്നോണം ഈ കുഞ്ഞൻ ഉപഗ്രഹം രൂപകല്പന ചെയ്തത്. ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽനിന്നാണ് ആസാദി സാറ്റിനെയും വഹിച്ച് ഐ.എസ്.ആർ.ഒ.യുടെസ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി.) കുതിച്ചുയരുക. ചെറിയഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് രൂപകല്പന ചെയ്തഎസ്.എസ്.എൽ.വി.യുടെ ആദ്യവിക്ഷേപണത്തിൽ ഒരു ഭൗമനിരീക്ഷണ ഉപഗ്രഹത്തിനൊപ്പമാണ്ആസാദി സാറ്റിനെ ഭ്രമണപഥത്തിലെത്തിക്കുക. പെൺകുട്ടികളുടെ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഉപഗ്രഹമാണ് ആസാദി സാറ്റ്. ഹാംറേഡിയോ പ്രക്ഷേപണത്തിനുവേണ്ട ട്രാൻസ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുവേണ്ടസാമഗ്രികളും ഉപഗ്രഹത്തിന്റെതന്നെ ഫോട്ടോ എടുക്കാനുള്ള സെൽഫി ക്യാമറകളുമടക്കം 75 ഉപകരണങ്ങളാണ് ആസാദി സാറ്റിലെ ഘടകങ്ങൾ. മലപ്പുറം മങ്കട, ചേരിയം ജി.എച്ച്.എസിലെകുട്ടികളാണ് കേരളത്തിൽനിന്ന് പങ്കാളികളായത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങൾഇണക്കിയെടുത്ത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശഗവേഷണസ്ഥാപനമായ സ്പെയ്സ് കിഡ്സ് ഇന്ത്യയിൽ പരിശീലനം ലഭിച്ച പെൺകുട്ടികളാണ്. ആറുമാസം ആയുസ്സുള്ള ഉപഗ്രഹത്തിന് എട്ടുകിലോഗ്രാം ഭാരമേയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി വിവിധ ഗവേഷണസ്ഥാപനങ്ങളിലെവിദ്യാർഥികൾ നിർമിച്ച 75 ഉപഗ്രഹങ്ങൾ വേറെയും ഈ വർഷം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ. പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ്വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി.യുടെ സവിശേഷത. പി.എസ്.എൽ.വി.യും ജി.എസ്.എൽ.വി.യുമാണ് ഐ.എസ്.ആർ.ഒ.യുടെ നിലവിലുള്ളവിക്ഷേപണവാഹനങ്ങൾ. രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി.ക്ക് 120 ടൺ ഭാരമുണ്ടാവും. 170 കോടിരൂപ ചെലവിലാണ് ഇത് വികസിപ്പിച്ചത്. നിർമാണച്ചെലവ് 30 കോടിമാത്രമാണ്. പി.എസ്.എൽ.വി.യുടെ വിക്ഷേപണത്തിന് നേതൃത്വം നൽകുന്നത് 600 പേരടങ്ങുന്ന സംഘമാണെങ്കിൽ എസ്.എസ്.എൽ.വി. വിക്ഷേപണത്തിന് ആറുപേർ മതി. തയ്യാറെടുപ്പിന് ഏതാനും ആഴ്ചകൾമാത്രവും.
പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ കുഴികളിൽ വീണ് യാത്രക്കാർ;ഫൈബർ വള്ളംഇറക്കി യൂത്ത് ലീഗിന്റെ പ്രതിഷേധം.
പൊന്നാനി: പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ റോഡിന്റെശോചനീയാവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ഡിപ്പോക്ക് മുന്നിലെവലിയ ഗർത്തത്തിൽ ഫൈബർ വള്ളം ഇറക്കി പ്രതീകാത്മകമായി പ്രതിഷേധിച്ചു. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും, വിദ്യാർത്ഥികളും, വിനോദ സഞ്ചാര -വാണിജ്യകേന്ദ്രങ്ങളിലേക്ക് വരുന്ന ദീർഘ ദൂര യാത്രക്കാരും ആശ്രയിക്കുന്ന പൊന്നാനി കെ.എസ്.ആർ.ടി.സിഡിപ്പോയിൽ പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. പൊട്ടി പൊളിഞ്ഞ റോഡും, ചെളിയും വെള്ളവും അടിഞ്ഞു കൂടി രൂപപ്പെട്ട വലിയ കുഴികളുംയാത്രക്കാരെ പോലെ തന്നെ ജീവനക്കാർക്കും ഭീഷണിയാണ്. കെ.എസ്.ആർ.ടി.സിസ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം പോലും റോഡിന്റെ ദുരവസ്ഥ കാരണം പൂർണ്ണമായുംഅടച്ചിട്ടിരിക്കുകയാണ്. അധികൃതർ തന്നെ മാസങ്ങൾക്ക് മുമ്പ് സ്ഥലം എം.എൽ.എ-ക്ക് റോഡിന്റെശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഇതുവരെനടപടിയൊന്നുമായില്ല. തകർന്ന് കിടക്കുന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് നേതാക്കൾആവശ്യപ്പെട്ടു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ പ്രകടനവും, കടലാസ് തോണികൾഒഴുക്കിയും പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്കടവനാട് നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ പ്രസിഡന്റ് എൻ ഫസലുറഹ്മാൻഅധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം, മുസ്‌ലിംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി നിസാർ എം പി, നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യംഎന്നിവർ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം മുൻസിപ്പൽ ഭാരവാഹികളായ എ എ റഊഫ്,നിസാർ പി പി. അൻസാർപുഴമ്പ്രം, സമീർ കടവനാട് മുൻസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി അസ്‌ലം ആനപ്പടി യു ഡിഎസ് എഫ് എം ഇ എസ് ഭാരവാഹികളായ ഫിനാസ്,ഹാലിയ,ജംഷാദ്, ബാസിത്,ഖദീജ കെ എം സിസി നേതാക്കളായ എ യു ശറഫുദ്ധീൻ, മൊയ്‌ദീൻ കുഞ്ഞി,കാദർ ആനക്കാരൻ എന്നിവർ നേതൃത്വം നൽകി.
പൊന്നാനി നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് രാത്രിയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവരെ പിടികൂടി
പൊന്നാനി: ഇരുട്ടിന്റെ മറവിൽ പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ വെളിച്ചത്ത്കൊണ്ടുവരാൻ പൊന്നാനി നഗരസഭയുടെ രാത്രികാല ഹെൽത്ത് സ്ക്വാഡ് ഉണർന്നിരുന്നു. മാലിന്യംതള്ളുന്നവർക്ക് പിടി വീണ് തുടങ്ങി.കോടതിപടി ഐസ് പ്ലാന്റിന് സമിപമുള്ള ഹൈമാസ്റ്റ് ലൈറ്റിനുതാഴെ മാലിന്യം നിക്ഷേപിക്കാനെത്തിയ ബൈക്ക് യാത്രികനെ ഹെൽത്ത് സ്ക്വാഡ് പിടികൂടി. സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി കഴിഞ്ഞദിവസമാണ് നഗരസഭയിൽ രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗ് ആരംഭിച്ചത്. രാത്രിയുടെമറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾസ്വീകരിക്കുന്നതിനാണ് പട്രോളിംഗ് നടത്തുന്നത്. പോലീസിന്റെ കൂടി സഹകരണത്തോടെയാണ്നഗരസഭാ ആരോഗ്യ വിഭാഗം പട്രോളിംഗ് നടത്തുന്നത്. നഗരത്തിലെ സ്ഥിരമായി മാലിന്യം നിഷേപിക്കുന്ന വിജനമായ ഇടങ്ങൾ, ബീച്ചുകൾ, ദേശീയപാതയോരങ്ങൾ, പാലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് രാത്രികാല പരിശോധനനടത്തിയത്. കോടതിപടി ഐസ് പ്ലാന്റിന് സമിപമുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ സ്ഥിരം മാലിന്യംനിക്ഷേപിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ക്വാഡ് സമീപത്ത് പതിയിരുന്നു. രാത്രി 10.40 ഓടെമാലിന്യം നിറച്ച പ്ലാസ്റ്റിക്ക് കവറുമായി ബൈക്കിലെത്തിയ പൊന്നാനി ബസ്സ്റ്റാന്റ് സ്വദേശി ജമാലിനെഹെൽത്ത് സ്ക്വാഡ് പിടികൂടി. പിഴയും തുടർ നിയമ നടപടികളും നഗരസഭ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊന്നാനി നഗരസഭ. നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പവിത്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ മുഹമ്മദ്ഹനീഫ, അജയൻ, ഷിജിൻ തുടങ്ങിയവർ പരിശോധന നടത്തി.
കോമൺവെൽത്ത്ലോങ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍നേടാനാകുന്നത്. 8.08 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീശങ്കറിന് നൂലിഴ വ്യത്യാസത്തിലാണ്സ്വർണമെഡൽ നഷ്ടമായത്. 7.96 മീറ്റർ ദൂരം ചാടിയ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനവും നേടി. ആദ്യ ശ്രമത്തിൽ മുഹമ്മദ് അനീസിന് പിഴച്ചപ്പോൾ മെഡൽ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കറിന് 7.6 മീറ്റർ ദൂരമാണ് കണ്ടെത്താനായത്. രണ്ടാം ശ്രമത്തിൽ മുരളി ശ്രീശങ്കർ നില മെച്ചപ്പെടുത്തി. എന്നാൽബഹമസിന്റെ ലൗവാൻ നൈൺ 8.8 മീറ്റർ കണ്ടെത്തിയതോടെ മത്സരത്തിന്റെ രൂപം മാറി.മൂന്നാംശ്രമത്തിൽ ദൂരം മെച്ചപ്പെടുത്തിയെങ്കിലും എട്ട് മീറ്ററിലേക്ക് എത്താൻ ഇരു താരങ്ങൾക്കും കഴിഞ്ഞില്ല. അഞ്ചാം ശ്രമത്തിൽ 8.08 മീറ്റർ ദൂരം ചാടി മുരളി ശ്രീശങ്കർ മെഡലുറപ്പിച്ചു. 1978ലെ വെങ്കലത്തിന്ശേഷം സ്വർണം പോലൊരു വെള്ളി മെഡൽ ഇന്ത്യക്ക് ശ്രീശങ്കറിനിലൂടെ നേടാനായി. പാലക്കാട്യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്‌ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്. സ്വർണം നേടിയ ബഹാമസിന്റെ ലൗവാൻ നൈൺ 8.08 മീറ്ററാണ് ചാടിയതെങ്കിലും അദ്ദേഹത്തിന്റെരണ്ടാമത്തെ മികച്ച ദൂരം 7.98 മീറ്ററും ശ്രീശങ്കറിന്റേത് 7.84 മീറ്ററുമായിരുന്നു. ഇത് അന്തിമ ഫലംനിർണയിച്ചു. മെഡലിലേക്ക് എത്തിയില്ലെങ്കിലും യോഗ്യതാ റൗണ്ടിലെ എട്ടാം സ്ഥാനം 7.97 മീറ്റർ ചാടിഅഞ്ചാം സ്ഥാനത്തേക്ക് മെച്ചപ്പെടുത്താൻ മുഹമ്മദ് അനീസിന് സാധിച്ചു.
വട്ടപ്പാറയിൽ വാഹനാപകടം .മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽപ്രവേശിപ്പിച്ചു.
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായഅപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്നലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിഞ്ഞത്. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശിയായഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി സമീപകാലത്തായി പണികഴിപ്പിച്ച സംരക്ഷണഭിത്തിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു ലോറി. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ചങ്ങരംകുളം പന്താവൂർ ദേശീയപാതയിൽ അപകടമായി മരം റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നു; അവഗണിച്ച് അധികൃതർ
ചങ്ങരംകുളം: കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി ചങ്ങരംകുളംപന്തവൂരിൽ ദേശീയ പാതയോട് ചേർന്ന് മരം ചരിഞ്ഞു നിൽക്കുന്നു. പന്താവൂർ സുസുക്കിഷോറൂമിനും പഞ്ചായത്ത് കിണറിനും സമീപമായിട്ടാണ് മരം റോഡിലേക്ക് ഏത് സമയവും വീഴും എന്നനിലയിൽ ചരിഞ്ഞു നിൽക്കുന്നത്. നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും എപ്പോഴും കടന്ന് പോകുന്ന ദേശീയ പാതയോരത്തെഈ മരം ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. മരത്തിനു സമീപമായി നിരവധികച്ചവടക്കാരും ഉണ്ട്, അടുത്തുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളും ഇതുവഴി കടന്ന്പോകുന്നുണ്ട്. മരം മുറിച്ചു മാറ്റുന്നതിന് അധികൃതരെ പലതവണ അറിയിച്ചിട്ടും ഇതുവരെയും നടപടി ഉണ്ടായില്ലഎന്ന് നാട്ടുകാർ പറഞ്ഞു.അധികൃതർ ഒന്ന് കണ്ണ്തുറന്നാൽ ചിലപ്പോൾ വൻ ദുരന്തം ഒഴിവാക്കാൻകഴിയും.
ഓണം ഖാദി മേള മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്കുംപ്രവൃത്തികള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സമരത്തില്‍ ഗാന്ധിജിപ്രയോഗിച്ച വലിയ ആയുധമായിരുന്നു ഖാദി വസ്ത്രങ്ങള്‍. ഖാദി വസ്ത്രങ്ങള്‍ നമ്മുടെ ദേശീയതയുടെഭാഗമായി കൂടി കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഖാദി മേളയുടെ ഭാഗമായി ഒരുക്കുന്നസമ്മാനക്കൂപ്പണുകളുടെ വിതരണവും ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. പാലക്കാട് ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്നഗരസഭ അംഗം ബി സുഭാഷ്, സര്‍വ്വോദയ സംഘം സെക്രട്ടറി കെ.പ്രജീഷ്, അകത്തേത്തറ ഖാദിഉത്പാദക സഹകരണസംഘം പ്രസിഡന്റ് പി.എം. രാജു, പി. വിശ്വന്‍, രജനി, ഖാദി പ്രൊജക്ട്ഓഫീസര്‍ പി.എസ്. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ പുതുപ്പാടി:അടിവാരം മേലെ പൊട്ടി കൈ വിനുവിൻ്റെ മകൾ വിദ്യ (16)നെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി ഹൈസ്കൂളിൽ ഈ വർഷം SSLCപഠനം പൂർത്തീകരിച്ച് +1 പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. മാതാവ്: ബീന. സഹോദരങ്ങൾ: വിസ്മയ, വിഷ്ണു. താമരശ്ശേരി…



