മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി
നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് സമിതി ചെയര്മാന് പി.എസ് സുപാല്‍എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ടസാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്നസാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നുംസംഘടനകളില്‍ നിന്നും മുപ്പതോളം പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെപരിഗണനയിലുള്ള ജില്ലയിലെ ആറ് ഹര്‍ജികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുംതെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്കാനുംഉദ്യോഗസ്ഥര്ക്ക് നിര്‍ദ്ദേശം നല്കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി. സമിതിഅംഗങ്ങളായ എ.പ്രഭാകരന് എം.എല്‍.എ, കെ.ബാബു എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍എം.എല്‍.എ, ജി. സ്റ്റീഫന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്, നിയമസഭാ സെക്രട്ടറിയേറ്റ്അഡീഷണല് സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം കെ മണികണ്ഠന്, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍, വിവിധ പിന്നാക്ക സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.
അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന് മരിച്ച നിലയില്‍
കൊച്ചി: അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന് ശരത് ചന്ദ്രനെ (37) മരിച്ചനിലയില്‍ കണ്ടെത്തി. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരന് ശ്യാം ചന്ദ്രന്. ആന്റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഒരു നിരയെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരിസംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ ആന്റണി അവതരിപ്പിച്ചനായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന് ഉണ്ടായിരുന്നു. ഒരുമെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റുചിത്രങ്ങള്‍. ശരത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്റണിവര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ്
നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സാധാരണക്കാരിയായ വീട്ടമ്മയായനഞ്ചിയമ്മ ജീവിതവുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടുത്തിഎടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിമര്‍ശനം ഉണ്ടായാലുംസാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ സംഗീതത്തിന് കഴിഞ്ഞുവെന്നത് വലിയകാര്യമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെഅടപ്പാടിയിലെ നക്കുപതി ഊരിലുള്ള വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടിപൊന്നാടയണിയിച്ച് ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേള്‍ക്കുന്നതിന് ഇമ്പം കൊടുക്കുന്ന സ്വര വിന്യാസത്തെയാണ് സംഗീതം എന്നു പറയുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും സംഗീതമുണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളുംഅത്തരത്തില്‍ താളാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ താളം എവിടെയെങ്കിലുംമുറിഞ്ഞു കഴിഞ്ഞാല്‍ ആ സംഗീതം എവിടെയെങ്കിലും ഒന്ന് പതറി പോയാല്‍ ശരീരം തന്നെനിലക്കുന്ന അവസ്ഥയിലേക്ക് പോകും. പ്രപഞ്ചത്തെ തന്നെ താളാത്മകമായി ചലിപ്പിക്കുന്നത്സംഗീതത്തിലൂടെയാണ്. ചുറ്റുപാടുകളില്‍ നിന്നും മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും പ്രകൃതിയുടെതാളത്തില്‍ നിന്നും ഉള്ളിലേക്ക് എടുക്കാന്‍ കഴിയുന്നതാണ് സംഗീതം. അട്ടപ്പാടിയിലെ ജനതയുടെയുംമൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷലതാദികളുടെയും ജീവിതത്തിന്റെ താളക്രമത്തെ നഞ്ചിയമ്മഉള്ളിലേറ്റുന്നതുകൊണ്ട് ഏത് ലോകത്ത് നിന്നാലും നഞ്ചിയമ്മയുടെ പാട്ടിനും സംഗീതത്തിനുംമനുഷ്യമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചിന്നം വിളിയും മഴക്കാലത്തെ തവളയുടെ കരച്ചിലും കൗഞ്ച പക്ഷികളുടെ കരച്ചിലുംആടിന്റെയും കാളയുടെയും കരച്ചിലും കുയിലിന്റെ നാദവും മയിലിന്റെ സ്വരവുമാണ്സരിഗമപധനിസയിലെ ഓരോ സ്വരങ്ങളും അടയാളപെടുത്തുന്നത്. ഇതറിയാന്‍ നഞ്ചിയമ്മക്ക് ഏത്സര്‍വകലാശാലയിലും പോവേണ്ട കാര്യമില്ലെന്നും ഏറ്റവും വലിയ സര്‍വകലാശാല അട്ടപ്പാടിയുടെമണ്ണാണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടിയുടെ മണ്ണില്‍കണ്ണും കാതും കൂര്‍പ്പിച്ച് ആടും മാടും മേച്ച മലകളെല്ലാം പഠിപ്പിച്ചിട്ടുണ്ട് സപ്തസ്വരങ്ങള്‍. അത്അവരുടെ സ്വരത്തിന്റെയും സംഗീതത്തിന്റെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ മനസ്സിലാക്കണം. ഈമണ്ണ് പഠിപ്പിച്ച് വിട്ടതിനേക്കാള്‍ വലിയൊരു സംഗീതം മറ്റെവിടേയുമില്ല. സാധാരണക്കാരന്മനസ്സിലാകുന്ന രീതിയില്‍ സംഗീതത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞതാണ്നഞ്ചിയമ്മയുടെ പ്രത്യേകത. അതിന് ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത് ചെറിയകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിഹിതം ലഭിച്ചില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ്പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ചെലവാക്കിയ തുക പോലും ഇതുവരെലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ 126 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതൽപ്രതിസന്ധിയിലാവും. സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെനൽകിയിട്ടില്ല.
പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടികഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസ്സുകൾ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.ഇന്ന് ട്രയൽഅലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽവരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടിപരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾഅവസാനിപ്പിക്കും.സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനുംഅവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ളഅപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന്പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്ററിഅലോട്ട്മെന്റിനുള്ള അപേക്ഷ ഓഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന്പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്മെൻറ്ക്വാട്ടയിൽ ഓഗസ്റ്റ് ആറ്മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതൽ 20 വരെനടത്താം.
മലപ്പുറം ജില്ലയിൽ എലിപ്പനി കൂടുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം
മലപ്പുറം: ജില്ലയില്‍ കടുത്ത ഭീഷണി ഉയര്‍ത്തി എലിപ്പനി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച്രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുവ്വൂര്‍, വെട്ടത്തൂര്‍, മുതുവല്ലൂര്‍, പൂക്കോട്ടൂര്‍, ഓമാനൂര്‍, കാവന്നൂര്എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുന്‍മാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെഎണ്ണം ജില്ലയില്‍ കൂടിയിട്ടുണ്ട്. മണ്‍സൂണ്‍ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി, ഡെങ്കിപ്പനിരോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെവിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഴയൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഡെങ്കികേസുകളും സ്ഥിരീകരിച്ചു. മുന്മാസങ്ങളില് ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയുംവെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. പരിസരശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലര്ത്തണമെന്ന്ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജലസ്രോതസ്സുകള്‍ മലിനമാകാനുള്ള സാഹചര്യംകൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദിവസം ശരാശരി 400 പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്. ഒരാഴ്ചക്കിടെ 2,478 പേര്‍ക്കാണ് അതിസാരം ബാധിച്ചത്. കുറയാതെ വൈറല്‍ പനി വൈറല്‍ പനി ബാധിതരുടെ എണ്ണം കുറയുന്നില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെവലിയ തിരക്കാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസം ശരാശരി 2,500ന് മുകളില്‍ പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്. ഇന്നലെ 2,467 പേര്‍ക്കാണ് പനി ബാധിച്ചത്. ഒരാഴ്ചക്കിടെ 18,068 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പനി ബാധിതര്‍ സ്വയംചികിത്സ നടത്തുന്നത് എലിപ്പനി, ഡെങ്കിപ്പനിപോലുള്ളവ കൃത്യസമയത്ത് തിരിച്ചറിയുന്നത് വൈകിക്കുമെന്നും ഇത് രോഗിയുടെ ജീവന് വരെഅപകടത്തിലാക്കാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസമെത്തുന്ന രോഗികള്‍ - 2,500ന് മുകളില്‍ ഇന്നലെ പനി ബാധിച്ചത് - 2,467 പേര്‍ക്ക് ഒരാഴ്ചക്കിടെ പനി ബാധിച്ചത് - 18,068 പേര്‍ക്ക്.
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
ആനക്കര: റോഡുകളുടെ തകർച്ചകാരണം ആനക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ആനക്കര എൻജിനീയർ റോഡിൽ സ്കൈലാബിന്സമീപത്താണ് അപകടമുണ്ടായത്. ആനക്കര ഭാഗത്തുനിന്ന്പാടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്നകാറും പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കടകളിൽ വിതരണത്തിന്കൊണ്ടുവരുന്ന അരിയാണ് ലോറിയിലുണ്ടായിരുന്നത്. ഈ റോഡിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിനായി റോഡിന്റെ രണ്ടുവശവും ചാൽ കീറിയിട്ട്മൂടിക്കിടക്കയാണ്. അതിനാലുണ്ടായ റോഡിന്റെ വീതിക്കുറവും റോഡിലേക്ക് മണ്ണ്തള്ളിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ കാറിന്റെ ഒരുഭാഗം പൂർണമായും തകർന്നു. പടിഞ്ഞാറങ്ങാടി മേഖലയിലെഎല്ലാറോഡിലും പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി ജെ.സി.ബി. ഉപയോഗിച്ച് ചാൽകീറിയിരിക്കുന്നതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു.



