*സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി  അന്തരിച്ചു

തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയുംമകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറഎ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളംമസ്‌ജിദ് ഖബർസ്ഥാനിൽ.

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്‌ കാരിക രംഗങ്ങൾ തുടങ്ങിയ വിവിധമേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിത കളുടെപട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽചെയർ പേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യു.എ.ഇസംരംഭക വകുപ്പ് സഹ മന്ത്രി ആലിയ ബിൻത് അബ്‌ദുള്ള അൽ മസ്റൂഇ, സഹ മന്ത്രി മാരായ ലാനനുസൈ ബ, മുൻ ഫെഡറൽ നാഷണൽ കൗൺസി ൽ ചെയർപേഴ്സൺ ഡോ. അമൽ എ.അൽഖുബൈസി, യു.എ.ഇ സഹ മന്ത്രി ഷമ്മ അൽ മസ്റൂഇ എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ലാൻഡ്മാർക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക‌് ആർട്ട് ഇനീഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിഎന്നി വരാണ്പട്ടികയി ൽ ഇടം നേടിയഇന്ത്യക്കാർ.

ഉംറ വിസ നിയമത്തിൽ മാറ്റം: വിസാ എൻട്രി കാലാവധി ഒരു മാസമായി കുറച്ചു.

ഉംറ തീർഥാടകരുടെ എൻട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു. മുൻപുണ്ടായിരുന്ന മൂന്ന്മാസത്തെ വിസാ സാധുത ഇനി മുതൽ വിസാ അനുവദിച്ച തീയതി മുതൽ ഒരു മാസം മാത്രമായിരിക്കുമെന്ന് സഊദി അധി കൃതർ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകൾ പ്രകാരം, വിസ ഇഷ്യൂചെയ്ത‌ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകർ സഊദി യിൽ പ്രവേശന രജിസ്ട്രേഷൻപൂർത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്ക പ്പെടും. ഗൾഫ് മേഖലയിൽ ചൂട്കുറഞ്ഞതിനെ തുടർന്ന് ഉംറ തീർഥാട കരുടെ വരവ് കുത്തനെ ഉയരുമെന്ന്കണക്കാക്കുന്നതിനാലാണ് സുരക്ഷായുടെ ഭാഗമായി തീരുമാന മെന്ന് നാഷണൽ കമ്മറ്റി ഫോർഉംറാ ആൻഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫർ പറഞ്ഞു. മക്കയും മദീനയും കനത്തതിരക്കിൽ പ്പെടുന്നത് നിയന്ത്രി ക്കാനും തീർത്ഥാടക രുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റംലക്ഷ്യമിടുന്ന തായും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 

എയർപോർട്ട് റോഡിൽ കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറിയും ഥാർജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയന്‍ (16) ആണ്മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുമോദനം സംഘടിപ്പിച്ചു.

*എടപ്പാൾ*നടുവട്ടം യുവ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,PLUS TWO, LSS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, യുവ സാംസ്കാരിക സംഘടന ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവ സാംസ്കാരികസംഘടന ഭാരവാഹികളും, നാട്ടിലെ പൗര പ്രമുഖരും ചേർന്ന് വിദ്യാർത്ഥികൾക്ക് ആദരവ് കൈമാറി, പരിപാടി യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ കെ വി. ഉത്ഘാടനംചെയ്തു,പ്രസിഡന്റ് റിയാസ്. യു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജുനൈദ് നടുവട്ടംസ്വാഗതവും ട്രഷറർ ഉവൈസ്. ടി നന്ദിയും അറിയിച്ചു.

ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്

ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ജസ്റ്റിസ് ഖന്ന മെയ് 13 ന് വിരമിച്ചതിന്…

അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു.

അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനംമറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ്(54) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ്റോഡിൽമറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾപുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. മക്കൾ: ഡോ.ജാവേദ്‌ നാസ്‌, ജർവ്വീസ്‌ നാസ്‌ നസീർ. മരുമകൾ: ഡോ.ആമിന ഷഹ്‌ല

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ..* ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. റമളാൻ മാസക്കാലത്ത് വിശ്വാസികൾ വ്രതനുഷ്ടാനത്തിലായതിനാൽ താലൂക്കിൽവർദ്ധിച്ചു വരുന്ന രക്ത ദൗർലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ്സംഘടിപ്പിച്ചത്. എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ച് രാത്രി 7മണി മുതൽ 9 വരെ നടന്നക്യാമ്പിൽ 21 പേർ രജിസ്റ്റർ ചെയ്യുകയും 16 പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബ്ലഡ് സെന്റർ ജീവനക്കാരായ അബ്ദുൽ നാഫിഹ് മാറഞ്ചേരി, അൽ അമീൻ, അഖിലകല്ലയിൽ, ഗ്രീഷ്മ, ആർച്ച,എന്നിവരും ബി ഡി കെ  മലപ്പുറം ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ്നടുവട്ടം,അഭിലാഷ് കക്കിടിപ്പുറം, , അലി ചേക്കോട്, രഞ്ജിത്ത് കണ്ടനകം, എന്നിവരും ചേർന്ന് നേതൃത്വം നൽകി. രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെപൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.