കൊല്ലം സ്വദേശി സവാദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായസവാദിനെയാണ് (32)വളാഞ്ചേരി എസ് എച് ഒ ജിനേഷ് കെ ജെ യുടെ നിർദേശനുസുരണം si നൗഷാദ്, scpo ദീപക്,തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു . ഓടുമാറ്റി വീട്ടില്‍കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. തുടർന്ന് തിരൂർ ഡിവൈ എസ് പി വി വി ബെന്നി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിനോടൊപ്പം നടത്തിയഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെയും മുതലുകളും കണ്ടെത്തിയത്.മോഷ്ടിച്ചഫോണുകള്‍ വില്‍പ്പനക്കായി എത്തിക്കാൻ സാധ്യത ഉള്ളതായി മനസ്സിലാക്കി മഫ്തിയിൽ കടയില്‍നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സവാദിനെ പിടികൂടാനായത്. മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ പിടികൂടാനായതായിപോലീസ്പറഞ്ഞു.പ്രതിക്കെതിരെ കൊല്ലം ജില്ലയില്‍ അടിപിടി കേസ് നിലവിലുണ്ട്. പ്രതിയെകുറിച്ച്കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
മലപ്പുറം: ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഈമാസം 6ന്യു.എ.ഇയിൽ നിന്നെത്തിയ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. 13ന് പനി തുടങ്ങി. 15ന്ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെമൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഉടനെ കരിപ്പൂർ വിമാനത്തവാളത്തിൽ മങ്കി പോക്സിനെതിരായമുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാൻ ആരോഗ്യവകുപ്പ്സജ്ജമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, മഞ്ചേരിമെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സജിത് കുമാർ എസ്, മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗംചേർന്ന് മുൻകരുതലുകൾ ശക്തമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു.
മങ്കട പള്ളിപ്പുറം സ്കൂളിനു പുതിയ കെട്ടിടമായി
മങ്കട : പള്ളിപ്പുറം ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ആർ.എം.എസ്.എ., ജില്ലാ പഞ്ചായത്ത് പദ്ധതികളിൽഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടവും ലൈബ്രറി കം റീഡിങ് റൂമും നിർമിച്ചത്. പി.ടി.എ. പ്രസിഡന്റ് വി. മൻസൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം ടി.പി. ഹാരിസ്, കെ.പി. സൈഫുദ്ദീൻ, ജാഫർ വെള്ളക്കാട്ട്, കെ.എം. സീനത്ത്, വി.കെ. ജലാലുദ്ദീൻ, പ്രിൻസിപ്പൽ കെ.കെ. അജിത്ത്, പ്രഥമാധ്യാപിക കെ. മൈമൂന, ടി. രത്നാകരൻ, വി.പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാള്‍ മലപ്പുറംവളാഞ്ചേരി പോലീസിന്റെ പിടിയിലായി.
തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് വളാഞ്ചേരിയില്‍ പിടിയിലായത്. വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ്അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച്പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനംചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ്ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീകയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായിനടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതി യൂസഫ് വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവുംപണവും തട്ടിയെടുത്തിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന്പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുള്ളതായുംപോലീസ് അറിയിച്ചു. സമാനരീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവുംസ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ നിയോഗിക്കരുത്’; ആവശ്യം ഉന്നയിച്ച് പൊലീസ്അസോസിയേഷൻ
തിരുവനന്തപുരം: മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന്പൊലീസ് അസോസിയേഷൻ. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായിആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ്അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായഅതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായപ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെമർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നുംഅസോസിയേഷൻ ആവശ്യപ്പെട്ടു.
Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാന്‍സല്‍ ചെയ്യാം, തുക ഈടാക്കില്ല, റെയില്‍വേ നിയമങ്ങളില്‍ വന്‍ മാറ്റം
Indian Railways Update: നിങ്ങള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈവാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ ഇന്ത്യന്‍റെയില്‍വേ ഇപ്പോള്‍ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. വാസ്തവത്തില്‍, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയില്‍ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയില്‍വേകാലാകാലങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, ഇനി ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഉപയോക്താവിന് കാര്യമായ പണ നഷ്ടം ഉണ്ടാവില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരുചാര്‍ജും നല്‍കേണ്ടി വരില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം. റെയില്‍വേ ആപ്പ്അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് ഇത് സാധിക്കുന്നത്. അതുകൂടാതെ, ഇ-മെയില്‍വഴിയും ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നത് സംബന്ധിച്ചവലിയ തീരുമാനമാണ് റെയിവേ കൈക്കൊണ്ടിരിയ്ക്കുന്നത്. റെയില്‍വേ ആപ്പ് അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലഎങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ നിന്ന് റെയില്‍വേയ്ക്ക് ഇ-മെയില്‍ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.
സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് വീണ്ടും ഹൈക്കോടതി.പതിമൂന്നുകാരിയുടെ 30 ആഴ്‌ച പിന്നിട്ട ഗർഭച്ഛിദ്രത്തിന്‌അനുമതി നൽകിയ ഉത്തരവിലാണ് പരാമർശം
സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. പതിമൂന്നുകാരിയുടെ 30 ആഴ്‌ച പിന്നിട്ട ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവിലാണ്‌പരാമർശം. പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. സമാനമായ മറ്റൊരു കേസിൽ സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കാൻ ജസ്റ്റിസ് ബച്ചുകുര്യൻ തോമസും നിർദേശിച്ചിരുന്നു. അശ്ലീലദൃശ്യങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നുംസമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികൾക്ക് ബോധവൽക്കരണംനൽകണമെന്നും കോടതി നിർദേശിച്ചു. നീലച്ചിത്രങ്ങൾ കൗമാരക്കാരെ വഴിതെറ്റിക്കുന്നുണ്ട്. അടുത്തബന്ധുക്കളാണ് പല കേസിലും പ്രതികളാകുന്നതെന്നും കോടതി വിശദമാക്കി.
മലപ്പുറത്ത് നികുതിയടക്കാതെ നിരത്തിലിറങ്ങിയ ഓ ഡി കാറിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്
മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടിമോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ്രജിസ്‌ട്രേഷനിലുള്ള ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്താതെദിവസങ്ങളായി നിരത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒരാമചന്ദ്രന്‍റെ നിര്‍ദേശപ്രകാരം എംവിഐ കെ ജി ദിലീപ് കുമാര്‍ എ എം വി ഐമാരായ എസ് എസ്കവിതന്‍, കെ ആര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനനടത്തുന്നതിനിടെയാണ് കൊണ്ടോട്ടി കൊട്ടുക്കര നിന്നും ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തത്. നികുതി ഇനത്തില്‍ അടയ്‌ക്കേണ്ട ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂ എന്നാണ് എംവിഡി അറിയിക്കുന്നത്. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളില്‍ഇത്തരത്തില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍പറഞ്ഞു.
കെട്ടിട നമ്പർ ക്രമക്കേട് കണ്ണൂരിലും: നാലിടത്ത് വൻ തിരിമറി, സർക്കാരിന് കോടികളുടെനഷ്ടമെന്നും വിജിലൻസ്
കണ്ണൂർ: കെട്ടിട നമ്പർ തിരിമറിയിലൂടെ കണ്ണൂരിലും വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. നഗരസഭകളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികളിലുമാണ് വലിയ ക്രമക്കേട്കണ്ടെത്തിയത്. ബിൽഡിങ്ങ് ടാക്സ് ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വിഭാഗത്തിൽനിന്ന് വിവരം ലഭിച്ചു. സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ്വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾപറയാനാകില്ലെന്നും വിജിലൻസ് വിഭാഗം പറഞ്ഞു. കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സ് ഇന്ന് മിന്നല്‍പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലായിരുന്നു പരിശോധന. നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ‌്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ്കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നത്. കെട്ടിട നമ്പര്‍ സംബന്ധമായഅനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ്നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ്ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈഅന്വേഷണത്തിലാണ് സോഫ്റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത്സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാനഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെഅടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ്പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നുംഅദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്. അതേസമയം, മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയിരുന്നു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതിസ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ്പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.
മഹല്ല്പ്രതിഭ സംഗമം
രാമപുരം മഹല്ല് അൽ ഇഹ്സാൻ സർവ്വീസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പറക്കാം നമുക്ക്ഉയരങ്ങളിലേക്ക് മിഷൻപ്രതിഭ സംഗമം നടന്നു. മഹല്ല് ഖാസി പാതിരമണ്ണ സാലിഹ് ഫൈസിഉൽഘാടനം ചെയ്തു.സെൻ്ററിൻ്റെ പ്രസിഡൻ്റ് ടി.കെ.മൊയ്തീൻക്കുട്ടി അധ്യക്ഷനായിരുന്നു മുഹമ്മദ് ഖാൻ കാവനൂർ ക്ലാസെടുത്തു.

