മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
‘നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത്’, വൈറ്റ് ഹൗസ് പ്രസ്സെക്രട്ടറിക്ക് അതിവൈകാരിക ആശംസയുമായി ഇറാൻ
അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ ഈതിരിച്ചടിനേരിടുമായിരുന്നില്ല: സെബാസ്റ്റ്യൻ പോൾ
പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ നിയമസഭാതെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി നേരിടുമായിരുന്നില്ലെന്ന് മുൻ എംപിയും മാധ്യമപ്രവർത്തകനുമായസെബാസ്റ്റ്യൻ പോൾ. മൈക്ക് ഓപ്പറേറ്ററോട് നിരന്തരം ശാസിച്ചിരുത്തുകയും ചെയ്യുന്നതട്ടിക്കയറുകയും സ്വാഗതപ്രസംഗികയെ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് ഭയമാണ്. സ്നേഹത്തിൻ്റെപ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെങ്കിൽ ജനങ്ങളുടെ സ്നേഹിതനായി ഒരാളെ പാർട്ടിഉയർത്തിക്കൊണ്ടുവരണമെന്നും 'മാധ്യമ'ത്തിൽ എഴുതിയ ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾപറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഒരിക്കൽക്കൂടി അധികാരത്തിലെത്തുന്നതിനെതടഞ്ഞ ജനവിധി അസാധാരണമായ രാഷ്ട്രീയസ്ഥിതിക്ക് കാരണമായിട്ടില്ലെന്ന് സെബാസ്റ്റ്യൻ പോൾചൂണ്ടിക്കാട്ടുന്നു. അധികാരത്തിന് പരിധിയും പരിമിതിയും സൃഷ്ടിക്കുന്നഭരണഘടനാവ്യവസ്ഥകൾക്ക് അനുസൃതമായ ഭരണമാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. പിണറായിവിജയന് നൽകാവുന്നതിൻ്റെ പരമാവധി ജനം നൽകി. ഒടുവിൽ, "മറ്റാരുണ്ട്" എന്ന വെല്ലുവിളിയോടെനാടെങ്ങും ഹോർഡിങ്ങുകൾ ഉയർന്നപ്പോൾ ജനം ഭയചകിതരായി. എല്ലാവരിലും ജനം പിണറായിയെ കണ്ടു. വി.എസ് സൃഷ്ടിച്ച ശൂന്യത നികത്താൻ മറ്റൊരു മുഖംഉണ്ടായിരുന്നില്ല. ഏകാധിപത്യങ്ങളിൽ സംഭവിക്കുന്നതുപോലെ നേതാവ് ജനങ്ങളിൽനിന്ന്അകലുകയായിരുന്നു. നേതാവിന്റെ ഭാഷ ജനങ്ങൾക്ക് അപരിചിതമായി. അപരിചിതമായത്അവർക്ക് അരോചകമായി. ബിഷപ്പിനെ 'നികൃഷ്ടജീവി'യെന്നും മറ്റൊരു സംസ്ഥാനത്തെമുഖ്യമന്ത്രിയെ 'ഡാഷ് മോൻ' എന്നും വിളിക്കുന്ന മുഖ്യമന്ത്രിയെ അവർക്ക് ആവശ്യമില്ലാതായി.
കാത്തിരിക്കണം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല;
തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും നിരത്തുകളിലിറങ്ങുന്നതെന്ന് മൂന്ന് നേതാക്കളുംപ്രവർത്തകരോട് ആവശ്യപ്പെട്ടു എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന നാല് മണിക്കൂറിലേറെ നീണ്ടചർച്ചയിലും മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല. തീരുമാനം ഉടനെന്ന് കേരളത്തിന്റെചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു. '23-ാം തിയതി വരെസമയമുണ്ട്, ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും'-ദീപാദാസ് മുൻഷി പറഞ്ഞു. വി.ഡിസതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെസാന്നിധ്യത്തിലാണ് ദീപാദാസ് മുൻഷി യോഗത്തിൽ തീരുമാനമാവാത്ത കാര്യം അറിയിച്ചത്.
‘പിണറായി വേണ്ട’; പ്രതിപക്ഷ നേതാവായി പുതുമുഖങ്ങൾ വരട്ടെയെന്ന് സി.പി.ഐ നേതൃയോഗം
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വേണ്ടെന്നും പുതുമുഖങ്ങൾ വരട്ടെയെന്നും സി.പി.ഐനേതൃയോഗം. പിണറായി വിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും നേതൃയോഗത്തിൽവിലയിരുത്തൽ. പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരെന്നതിൽ സാമൂഹ്യ യാഥാർത്ഥ്യങ്ങൾഉൾക്കൊണ്ടുള്ള തീരുമാനം വേണമെന്നും എല്ലാ പാർട്ടികളും തിരുത്തൽ നടത്തണം, ഇടതുമുന്നണികൂട്ടായും തിരുത്തൽ നടത്തിയാലേ മുന്നോട്ടു പോകാനാകൂ എന്നും സിപിഐ നേതാവ്സന്തോഷ്കുമാർ അഭിപ്രായപ്പെട്ടു. അതേസമയം, ഇടതുമുന്നണിയെ നിയമസഭയിൽ പിണറായി തന്നെ നയിക്കണമെന്നാണ് സിപിഎമ്മിൽ ഭൂരിപക്ഷം നേതാക്കൾക്കുംഅഭിപ്രായം. കെ.എൻ.ബാലഗോപാൽ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത നിലനിൽക്കുമ്പോഴുംപാർട്ടിയിൽ ഭൂരിപക്ഷത്തിനും താൽപര്യം പിണറായിയാണ്. ശക്തമായ ഭരണപക്ഷത്തെ നേരിടാൻപിണറായി വിജയൻ തന്നെ വേണമെന്നും അതുമാത്രമാണ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനുള്ള മാർഗ്ഗമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. അങ്ങിനെയെങ്കിൽ കനത്തപരാജയത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ളപിണറായിയുടെ നീക്കങ്ങൾക്ക് പാർട്ടിയിൽ പിന്തുണ ഉണ്ടാവില്ല.
മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു; ഉമ്മക്ക് ദാരുണാന്ത്യം
മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയെ വിളിച്ച് മാപ്പുപറഞ്ഞ് കെ.ബി. ഗണേഷ് കുമാർ
വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നുംഭാര്യ ബിന്ദു മേനോൻ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജിആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
‘ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും’ മുന്നറിയിപ്പുമായിഇറാൻ സുരക്ഷാ മേധാവി
അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.
ഇനിയും കഥ തുടരും…’
ഒന്നും അവസാനിച്ചിട്ടില്ല, കൊല്ലപ്പെട്ടത് 500 അമേരിക്കൻ സൈനികർ . ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വിലനൽകേണ്ടി വരുമെന്നും ഇറാൻ യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിഇറാൻ. ആറ് സൈനികർ കൊല്ലപ്പെട്ടു എന്ന അമേരിക്കയുടെ വാദത്തിനിടെയാണ് ഇറാൻ സുപ്രിംനാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കണക്കുമായി രംഗത്ത്വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അദ്ദേഹംഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹംനിശിതമായി വിമർശിച്ചു. യുദ്ധത്തിൽ പ്രവേശിക്കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനംരൂപപ്പെടുത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിച്ചുവെന്ന്ആരോപിക്കുകയും ചെയ്തു. നെതന്യാഹുവിന്റെ കോമാളിത്തരങ്ങളിൽ ട്രംപ് വീണുപോയെന്നുംഇറാനുമായുള്ള അന്യായമായ ഒരു യുദ്ധത്തിലേക്ക് അദ്ദേഹം അമേരിക്കൻ ജനതയെവലിച്ചിഴയ്ക്കുകയാണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ "നെതന്യാഹുവിന്റെ കോമാളിത്തരമായ പ്രവൃത്തികളിൽ ട്രംപ് ആകൃഷ്ടനായി. അമേരിക്കൻജനതയെ ഇറാനുമായുള്ള അന്യായമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു," ലാരിജാനി എഴുതി.
പ്രശ്ന പരിഹാരത്തിന് പൂജാരിയുടെ വീട്ടിൽ ഇടക്കിടെ വരും; 12 ലക്ഷത്തിന്റെ സ്വർണാഭരണംഅടിച്ചു മാറ്റി; ആർഭാട ജീവിതം; യുവതി ഒടുവിൽ കുടുങ്ങി
തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.










