തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കരുളായിയിൽ സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർത്ഥിക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച്അപകടം, വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു.
കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക്സൈക്കിൾ ഇടിച്ച് കയറിയത്. കരുളായി കെ. എം ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഭൂമികത്തുള്ള കൊട്ടുപറ്റ ആദിത്യനാണ്പരിക്കേറ്റത്. പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വന്നസ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു.
മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്മാന് (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇന്നുച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ്…
കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘംഅറസ്റ്റ് ചെയ്തു.
തൃശൂർ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായിമണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പനനടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പനനടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു.
*നെല്ലിയാമ്പതിയിൽ കുരങ്ങിന് മദ്യം നൽകി വിനോദസഞ്ചാരികൾ*
മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയിൽ കുരങ്ങിന് മദ്യം നൽകി വിനോദസഞ്ചാരികൾ. ബൊലേറോ വാഹനത്തിലെത്തിയ ആളുകളാണ് കുരങ്ങിന് മദ്യം നൽകിയത്. കുരങ്ങിന് മദ്യംനൽകിയത്. നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾ മദ്യം കൊണ്ടുപോകുന്നത് പരിശോധിക്കാൻ ചെക്ക്പോസ്റ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വന്യജീവികളെ ഉപദ്രവിക്കരുതെന്ന് കർശനനിയമമുള്ളപ്പോഴാണ് വിനോദസഞ്ചാരികൾ മദ്യം നൽകിയത്.
*നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി അപകടം, വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്*
കോഴിക്കോട്: ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശേരി കൂടത്തായിയിലാണ് സംഭവം.സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അതേസമയംഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്റിപ്പോര്ട്ടുകള്.നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് നാട്ടുകാര്‍പറഞ്ഞു. അപകടം കണ്ടയുടനെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിൽ നിർത്തിയിട്ട ബുള്ളറ്റിന്റെ ബാക്ക് വീൽ മോഷണം പോയി
ചങ്ങരംകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന്റെ ബാക്ക് വീൽ മോഷണം പോയി. കടവല്ലൂർഅംബേദ്കർ നഗർ പന്തലാത്ത് അസീസിന്റെ ബൈക്കിന്റെ പുറകിലെ ടയറാണ് മോഷണം പോയത്. ചൊവ്വാഴ്ച കാലത്താണ് ബൈക്കിന്റെ പുറകിലെ ടയർ ഊരി മാറ്റിയ നിലയിൽ കണ്ടത്. ബൈക്ക് സെന്റെർ സ്റ്റാൻന്റ് ഇട്ട്നിർത്തിയ നിലയിലാണ്. കുന്നംകുളം പോലീസിൽ പരാതി നൽകി.
കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടകനിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു
305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ്അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്പ്പാടിയിലെഉമ്മര് ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്സൈസ് സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ജി.എ. ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെരാത്രി കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്.ഡി കോളേജിന് സമീപത്ത് വെച്ചാണ് കാര്‍ തടഞ്ഞ്പരിശോധന നടത്തിയത്. കുണ്ടങ്കാറടുക്ക ഭാഗത്തേക്ക് വിതരണം ചെയ്യാനാണ് മദ്യം എത്തിച്ചതെന്ന്പ്രതി പറഞ്ഞതായി എക്സൈസ് സംഘം പറഞ്ഞു. കളത്തൂര്‍ സ്വദേശിയാണ് മദ്യം കയറ്റിയ കാര്കൈമാറിതായതെന്നും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. കളത്തൂര്‍ സ്വദേശിക്കായിഅന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ്ഓഫീസര്‍ കെ. സുരേഷ്, മഞ്ചുനാഥ, ഡ്രൈവര്‍മാരായ ദിജിത്ത്, ക്രിസ്റ്റീന്‍ എന്നിവര്‍ പരിശോധനസംഘത്തിലുണ്ടായിരുന്നു.
*ഹോട്ടലുടമയെ കൊന്നുതള്ളിയ സംഭവം: പ്രതി സ്വഭാവദൂഷ്യം കാരണം പുറത്താക്കിയജീവനക്കാരൻ; ജോലിക്കെത്തിയത് മൂന്നാഴ്ച മുമ്പ്*
തിരൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെകൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിൽനിന്ന് പുറത്താക്കിയയുവാവ്. മൂന്നാഴ്ച മുമ്പ് ഹോട്ടലിൽ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെൺസുഹൃത്ത്ഫർഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെസ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽസിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകംനടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നാലെസിദ്ദീഖിന്റെ അക്കൗണ്ടിൽനിന്ന് എ.ടി.എം ഉപയോഗിച്ചും ഗൂഗ്ൾ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപപ്രതികൾ പിൻവലിച്ചിരുന്നു.










