തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.
*നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി അപകടം, വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്*
കോഴിക്കോട്: ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശേരി കൂടത്തായിയിലാണ് സംഭവം.സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അതേസമയംഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്റിപ്പോര്ട്ടുകള്.നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് നാട്ടുകാര്‍പറഞ്ഞു. അപകടം കണ്ടയുടനെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിൽ നിർത്തിയിട്ട ബുള്ളറ്റിന്റെ ബാക്ക് വീൽ മോഷണം പോയി
ചങ്ങരംകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന്റെ ബാക്ക് വീൽ മോഷണം പോയി. കടവല്ലൂർഅംബേദ്കർ നഗർ പന്തലാത്ത് അസീസിന്റെ ബൈക്കിന്റെ പുറകിലെ ടയറാണ് മോഷണം പോയത്. ചൊവ്വാഴ്ച കാലത്താണ് ബൈക്കിന്റെ പുറകിലെ ടയർ ഊരി മാറ്റിയ നിലയിൽ കണ്ടത്. ബൈക്ക് സെന്റെർ സ്റ്റാൻന്റ് ഇട്ട്നിർത്തിയ നിലയിലാണ്. കുന്നംകുളം പോലീസിൽ പരാതി നൽകി.
കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടകനിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു
305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ്അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്പ്പാടിയിലെഉമ്മര് ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്സൈസ് സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ജി.എ. ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെരാത്രി കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്.ഡി കോളേജിന് സമീപത്ത് വെച്ചാണ് കാര്‍ തടഞ്ഞ്പരിശോധന നടത്തിയത്. കുണ്ടങ്കാറടുക്ക ഭാഗത്തേക്ക് വിതരണം ചെയ്യാനാണ് മദ്യം എത്തിച്ചതെന്ന്പ്രതി പറഞ്ഞതായി എക്സൈസ് സംഘം പറഞ്ഞു. കളത്തൂര്‍ സ്വദേശിയാണ് മദ്യം കയറ്റിയ കാര്കൈമാറിതായതെന്നും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. കളത്തൂര്‍ സ്വദേശിക്കായിഅന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ്ഓഫീസര്‍ കെ. സുരേഷ്, മഞ്ചുനാഥ, ഡ്രൈവര്‍മാരായ ദിജിത്ത്, ക്രിസ്റ്റീന്‍ എന്നിവര്‍ പരിശോധനസംഘത്തിലുണ്ടായിരുന്നു.
*ഹോട്ടലുടമയെ കൊന്നുതള്ളിയ സംഭവം: പ്രതി സ്വഭാവദൂഷ്യം കാരണം പുറത്താക്കിയജീവനക്കാരൻ; ജോലിക്കെത്തിയത് മൂന്നാഴ്ച മുമ്പ്*
തിരൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെകൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിൽനിന്ന് പുറത്താക്കിയയുവാവ്. മൂന്നാഴ്ച മുമ്പ് ഹോട്ടലിൽ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെൺസുഹൃത്ത്ഫർഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെസ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽസിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകംനടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നാലെസിദ്ദീഖിന്റെ അക്കൗണ്ടിൽനിന്ന് എ.ടി.എം ഉപയോഗിച്ചും ഗൂഗ്ൾ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപപ്രതികൾ പിൻവലിച്ചിരുന്നു.
ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
കുന്നംകുളം : ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽപ്രചരിപ്പിച്ച് ഭർത്താവ്. എരുമപ്പെട്ടിയിലാണ് സംഭവം. ഭർത്താവ് മണ്ടംപറമ്പ് കളത്ത് വീട്ടിൽ സെബി(33) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. രണ്ടര വർഷംമുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്ത്താവുംകുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെമദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്.
കാസര്‍കോട്: സ്കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു.
പന്നിപ്പാറയിലെ അബ്ദുര്‍ റഹ്മാന്റെ മകന് അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24)യാണ്മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായിപരിക്കേറ്റ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂരിലാണ് അപകടം. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്കൂട്ടറില്വരുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യംസമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചു. ഒരാഴ്ച മുമ്പാണ്ഇവരുടെ വിവാഹം നടന്നത്. അപകടത്തിനിടയാക്കിയ കാര്‍ കാസര്‍കോട് ടൗണ്‍ പൊലീസിന്റെനേതൃത്വത്തില് കസ്റ്റഡിയിലെടുത്തു.
മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചത് മരുമകൾ, പിടിയിൽ
തിരുവനന്തപുരം : ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതിപിടിയിൽ. വയോധികയുടെ മരുമകളെയാണ് പൊലീസ് പിടികൂടിയത്. വാസന്തി (63) യെയാണ് മകൻ്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്. മർദ്ദനത്തിൽതലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. രണ്ടാമത്തെ മകന്റെ ഭാര്യയാണ്സുകന്യ. മദ്യപാനിയായ മകൻ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നതാണെന്ന്ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് അമ്മായി അമ്മയുടെ കാൽ തല്ലിയൊടിച്ചത്.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടുന്ന വ്യാജ ഡോക്ടർ പിടിയിൽ.
കൽപ്പറ്റ: ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകിഅവരുടെ പൈസയും സ്വർണവും കൈക്കലാക്കി അടുത്ത ഇരയെ തേടി പോകുന്ന വ്യാജ ഡോക്ടറെകൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) എന്നയാളെയാണ് തിരുവനന്തപുരത്ത് ഒളിച്ചു താമസിച്ചു വരവെ പോലീസ് കസ്റ്റഡിയിൽ എടുത്ത്അറസ്റ്റ് ചെയ്തത്.. അപ്പോളോ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർആണെന്നും ഡോക്ടർ സുരേഷ് കുമാർ, ഡോക്ടർ സുരേഷ് കിരൺ, ഡോക്ടർ കിരൺ കുമാർഎന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാൾ ആളുകളെ പറ്റിച്ചു കൊണ്ടിരുന്നത്.










