പട്ടാമ്പി: ഈ മാസം 18ന് നടക്കുന്ന രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾവിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി മുഹമ്മദ് മുഹസിൻ എ.എൽ എ യുടെനേതൃത്വത്തിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർതുടങ്ങിയവർ പങ്കെടുത്തു. പോലീസ്, ആരോഗ്യ വകുപ്പ്,അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെസേവനം ഉറപ്പാക്കാൻ തീരുമാനമായി. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾമലമുകളിലും, മധ്യഭാഗത്തും, അടിവാരങ്ങളിലും ഒരുക്കാനും മാലിന്യമുക്ത പ്രവർത്തനങ്ങൾനടപ്പിലാക്കാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനങ്ങൾതാഹസിൽദാറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനും യോഗത്തിൽ എംഎൽഎനിർദ്ദേശം നൽകി.
മലപ്പുറത്ത് നികുതിയടക്കാതെ നിരത്തിലിറങ്ങിയ ഓ ഡി കാറിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്
മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടിമോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ്രജിസ്‌ട്രേഷനിലുള്ള ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്താതെദിവസങ്ങളായി നിരത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒരാമചന്ദ്രന്‍റെ നിര്‍ദേശപ്രകാരം എംവിഐ കെ ജി ദിലീപ് കുമാര്‍ എ എം വി ഐമാരായ എസ് എസ്കവിതന്‍, കെ ആര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനനടത്തുന്നതിനിടെയാണ് കൊണ്ടോട്ടി കൊട്ടുക്കര നിന്നും ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തത്. നികുതി ഇനത്തില്‍ അടയ്‌ക്കേണ്ട ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂ എന്നാണ് എംവിഡി അറിയിക്കുന്നത്. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളില്‍ഇത്തരത്തില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍പറഞ്ഞു.
കെട്ടിട നമ്പർ ക്രമക്കേട് കണ്ണൂരിലും: നാലിടത്ത് വൻ തിരിമറി, സർക്കാരിന് കോടികളുടെനഷ്ടമെന്നും വിജിലൻസ്
കണ്ണൂർ: കെട്ടിട നമ്പർ തിരിമറിയിലൂടെ കണ്ണൂരിലും വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. നഗരസഭകളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികളിലുമാണ് വലിയ ക്രമക്കേട്കണ്ടെത്തിയത്. ബിൽഡിങ്ങ് ടാക്സ് ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വിഭാഗത്തിൽനിന്ന് വിവരം ലഭിച്ചു. സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ്വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾപറയാനാകില്ലെന്നും വിജിലൻസ് വിഭാഗം പറഞ്ഞു. കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സ് ഇന്ന് മിന്നല്‍പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലായിരുന്നു പരിശോധന. നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ‌്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ്കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നത്. കെട്ടിട നമ്പര്‍ സംബന്ധമായഅനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ്നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ്ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈഅന്വേഷണത്തിലാണ് സോഫ്റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത്സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാനഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെഅടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ്പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നുംഅദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്. അതേസമയം, മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയിരുന്നു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതിസ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ്പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.
പാടശേഖരങ്ങളിലേക്ക് ആവശ്യമായ നെൽവിത്ത് വിതരണോദ്ഘാടനം നിർവഹിച്ച് പുലാമന്തോൾപഞ്ചായത്ത്
പുലാമന്തോള്‍ : പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ പാടശേഖരത്തിലേക്ക് അവശ്യമായ നെല്‍ വിത്ത്വിതരണോദ്ഘാടനം പുലാമന്തോൾ പഞ്ചായത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യനിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷിഓഫീസർ ഹാജറ കെ. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌മുസ്തഫ കെ , ഭരണ സമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, മുഹമ്മദാലി സി, ഷിഹാബുദ്ധീൻകെ,കൃഷി ഓഫീസ് ജീവനക്കാർ, പാടശേഖര കമ്മിറ്റി അംഗങ്ങൾ,കർഷകർ തുടങ്ങിയവരുംസന്നിഹിതരായിരുന്നു. പൊന്‍മണി ഇനത്തില്‍ പെട്ട നെൽ വിത്താണ് വിതരണം ചെയ്തത്. 8 പാടശേഖരങ്ങളിൽ നിന്ന് 187 ഹെക്ടർ കൃഷിക്കാവശ്യമായി അപേക്ഷ നൽകിയ മുഴുവൻആളുകൾക്കും വിത്ത് വിതരണം ചെയ്തു. ഒരു ഏക്കറിന് 27 kg നിരക്കിൽ 12750 kg നെൽ വിത്ത്വിതരണം ചെയ്തത്.
കള്ളനോട്ടടിച്ച് ചില്ലറയായി യാത്രക്കാര്‍ക്ക് വിതരണം ചെയ്തു; ഓട്ടോഡ്രൈവര്‍ പിടിയില്‍
തൃശൂരില്‍ കള്ളനോട്ടുമായി യുവാവ് പിടിയില്‍. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജ് ആണ് തൃശൂര്‍വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഓട്ടോ ഡ്രൈവറായ ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളുടെഓട്ടോയില്‍ ഒരു വൃദ്ധ കയറിയിരുന്നു.ഇവര്‍ നല്‍കിയ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി രണ്ട് 200 രൂപനോട്ടുകളും ഒരു നൂറു രൂപ നോട്ടും ഇയാള്‍ കൈമാറി. സാധനങ്ങള്‍ വാങ്ങാന്‍ വൃദ്ധ കടയില്‍കൊടുത്തപ്പോഴാണ് കള്ളനോട്ടാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് നോട്ടുകള്‍കത്തിച്ചു. വിവരമറിഞ്ഞ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വെസ്റ്റ് പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. അയ്യന്തോള്‍ചുങ്കത്ത് വച്ച്ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പൊലീസ് പരിശോധിച്ചു. ഇയാളില്‍ നിന്ന് കള്ളനോട്ട്പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി. നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ചപ്രിന്ററും ഒരു ഭാഗം പ്രിന്റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു. പ്രായമായവരെയുംമദ്യപന്‍മാരെയും അന്യ സ്ഥലങ്ങളില്‍ നിന്നും വരുന്നവരെയും ആണ് ഇയാള്‍ സ്ഥിരമായി കള്ളനോട്ട്ചില്ലറയായി നല്‍കി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവര്‍ പരാതികൊടുക്കാത്തത് ഇയാള്‍ക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്. വെസ്റ്റ് സി.ഐഫര്‍ഷാദിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.സി ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായഅബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് ജോര്‍ജിനെ പിടികൂടിയത്.
മുന്നൂറോളം വിഭവങ്ങളുമായി കണ്ണൂര്‍ ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്ശ്രദ്ധേയമായി
പോഷകമൂല്യത്തില്‍ മുന്‍പന്തിയിലുള്ള ചക്ക കൊണ്ടുള്ള സ്വാദിഷ്ടമായ പലഹാരങ്ങള്‍ ഒരുക്കിസംഘടിപ്പിച്ച ചക്ക മഹോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുംകൂട്ടായ്മയില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആഘോഷം പ്രിന്‍സിപ്പല്‍സിസ്റ്റര്‍ ഭാഗ്യ ഉദ്ഘാടനം ചെയ്തു.എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ വീടുകളില്‍നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത്. ചക്കപ്പായസം, ഹല്‍വ, ബിരിയാണി, അച്ചാര്‍, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാര്‍ഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളംവിഭവങ്ങളാണ് ചക്ക ഫെസ്റ്റില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങള്‍തയ്യാറാക്കിയ കുട്ടികള്‍ക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയഅനുഭവം കൂടിയായി ചക്ക മഹോത്സവം. മാതാപിതാക്കളും അധ്യാപകരുമാണ് ചക്ക ഫെസ്റ്റിന് വേണ്ടിയുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങള്‍തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നത്. ഫാസ്റ്റ് ഫുഡിന് പിന്നാലെപറയുന്ന പുത്തന്‍ തലമുറയ്ക്ക് നാട്ടുമുറ്റത്തെ കൃഷിഫലങ്ങളില്‍ നിന്നുമുള്ള രുചികള്‍ ആസ്വദിക്കാന്‍അവസരമൊരുക്കുന്നതായിരുന്നു ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്.
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി .
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാവും. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ്ദ്രൗപദിയുടെ മുന്നേറ്റം. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു. വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ലീഡ്. മുര്‍മുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണ, മൂല്യം4,83,299. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ, മൂല്യം 1,89,876. ഇതുവരെഎണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും വോട്ട്. അദ്യ റൗണ്ടിൽപാര്‍ലമെന്‍റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 540 പേരുടെയും യശ്വന്ത്സിന്‍ഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. മുര്‍മുവിന്ലഭിച്ച വോട്ടിന്‍റെ മൂല്യം 3,78,000മാണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം 1,45,600. ആദ്യറൗണ്ടില്‍ 72.19 ശതമാനം വോട്ട് മുര്‍മുവിന് ലഭിച്ചു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദിമുര്‍മുവിന് കിട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.