വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രം വളാഞ്ചേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം കുടുംബാരോഗികേന്ദ്രം വളാഞ്ചേരിയിൽ വച്ച് നടത്തി.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം യോഗത്തിൽ അധ്യക്ഷത വഹിച്ചു.കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ പി പ്രതിരോധ കുത്തിവെപ്പുകളുടെ…
ചങ്ങരംകുളം മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു
ചങ്ങരംകുളം: മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു.ആലംകോട് റോഡിൽപലചരക്ക് വ്യാപാരം നടത്തുന്ന ശ്രീനിയെയാണ് തെരുവ് നായ കടയിൽ കയറി അക്രമിച്ചത്.പന്താവൂർസ്വദേശിയായ കുമാരൻ എന്നയാളെയും തെരുവ് നായ അക്രമിച്ചു.വെള്ളിയാഴ്ച വൈകിയിട്ടാണ്സംഭവം.പരിക്കേറ്റവർ തിരൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശങ്ങളിലെതെരുവ് നായകളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു .
തെരുവ് നായശല്ല്യം ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം;കോൺഗ്രസ്
പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട്ജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായിമാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽപൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ സമീപപഞ്ചായത്ത് പ്രദേശങ്ങളിലോ സംരക്ഷിക്കുവാൻ നഗരസഭ തയ്യാറാവണമെന്ന് പ്രതിഷേധ ധർണ്ണഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ആവശ്യപ്പെട്ടു.എംഅബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. കെ പി അബ്ദുൽ ജബ്ബാർ, മുസ്തഫ വടമുക്ക്, എൻ പി നബീൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, എംരാമനാഥൻ, പി വി ദർവേഷ്, കെ വി സക്കീർ,കെ പി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
മലപ്പുറം: ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഈമാസം 6ന്യു.എ.ഇയിൽ നിന്നെത്തിയ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. 13ന് പനി തുടങ്ങി. 15ന്ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെമൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഉടനെ കരിപ്പൂർ വിമാനത്തവാളത്തിൽ മങ്കി പോക്സിനെതിരായമുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാൻ ആരോഗ്യവകുപ്പ്സജ്ജമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, മഞ്ചേരിമെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സജിത് കുമാർ എസ്, മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗംചേർന്ന് മുൻകരുതലുകൾ ശക്തമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു.
കുന്നംകുളത്ത് മങ്കിപോക്‌സെന്ന് സംശയം;സൗദിയില്‍ നിന്നെത്തിയ കുട്ടി നിരീക്ഷണത്തില്‍
കുന്നംകുളം: കുന്നംകുളത്ത് മങ്കിപോക്സ് ആശങ്ക. സൗദി അറേബ്യയിൽ നിന്നെത്തിയ രോഗലക്ഷണങ്ങളുളള കുന്നംകുളം സ്വദേശിയായ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്. ആലപ്പുഴ ലാബില്‍ നിന്ന് പരിശോധന ഫലമെത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.കൊവിഡിനെ പോലെമങ്കിപോക്സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെപറഞ്ഞിരുന്നു. മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ളനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്