പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ  പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും  ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയും  ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം നടന്നു .

പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ: ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡൻറ് സൗദാമിനി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കൂടുതൽ പേരെ രജിസ്റ്റർ ചെയ്തപ്രേരക്മാരായ ലത, മിനി എന്നിവരെ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ രാംദാസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്കമ്മിറ്റി ചെയർപേഴ്സൺ താജു നിസ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈർ എ കെ ബ്ലോക്ക് മെമ്പർമാരായ റംഷാദ്, റീസ പ്രകാശ്, ആശലത,ജമീല മനാഫ്, നന്നംമുക്ക് പഞ്ചായത്ത്  ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി രമേഷ്, മാറഞ്ചേരി പഞ്ചായത്ത്‌ മെമ്പർസുഹറ ഉസ്മാൻ. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജമാൽ, അധ്യാപകരായ , യാസ്മിൻബഷീർ,വിൻസി,പ്രീതി പ്രേരകമാരായ ലത, മിനി,അജിത. കെ. പി. പുഷ്പ,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രേരക് മാരായ ജയശ്രീ സ്വാഗതവും, സ്മിത. കെ, നന്ദിയും പറഞ്ഞു 

പൊന്നാനി നഗരസഭാ കാര്യാലയത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ ഓഫീസ്. 

എടപ്പാൾ: മാലിന്യ സംസ്കരണ രംഗത്ത് പുത്തനുണർവേകാൻ പൊന്നാനി നഗരസഭാകാര്യാലയത്തിൽ ഹരിത കർമ്മസേനയ്ക്ക് ഓഫീസ്. നിലവിൽ നഗരസഭയിൽ 56 ഹരിതകർമ്മസേനാംഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സിയെ നഗരസഭ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഹരിതകർമ്മസേനയുടെ തുടർ പ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം നൽകാൻ കെൽട്രോണിന്റെസഹായത്തോടെ സ്മാർട്ട്  ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നഗരസഭ നടപ്പിലാക്കുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുംപൊതുജനങ്ങളിൽ അവബോധം നൽകാനും ഓഫീസ് തുറന്നതോടെ സാധിക്കും.  ഹരിതകർമ്മ സേനാ ഓഫീസ് ഉദ്ലാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ്ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺമാരായ ഷീനാ സുദേശൻ, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ.എസ്അരുൺ, ഐ.ആർ.ടി.സി റീജിയണൽ കോ-ഓർഡിനേറ്റർ സായ് സോമനാഥൻ, നഗരസഭാഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, ജെ.എച്ച്.ഐമാരായ ഹുസൈൻ, സുഷ, ശുചിത്വ മിഷൻ ജില്ലാറിസോഴ്സസ് പേഴ്സൺ തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

വി.പി.കുഞ്ഞിപ്പു സാഹിബ് അന്തരിച്ചു. 

പരുതൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ കൊടുമുണ്ട  വി.പി.കുഞ്ഞിപ്പുസാഹിബ് (74)അന്തരിച്ചു. കാല്‍ നൂറ്റാണ്ടിലേറെക്കാലം മുസ്ലിംലീഗ് പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. പ്രമുഖ ഓട്ടുപാത്ര വ്യവസായിയാണ്. മൂന്ന്മൂല ദാറുല്‍ അന്‍വാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷററാണ്. മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഇരുപതിലേറെ വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയത്ഇദ്ദേഹം മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ടായ ഘട്ടത്തിലാണ്. ഭാര്യ: ഫാത്തിമക്കുട്ടി.മക്കള്‍: അഹമ്മദ് കുഞ്ഞി, കാസിം കുഞ്ഞി, ഖൈറുന്നിസ.മരുമക്കള്‍: സക്കീന, സമീന, ജമാല്‍ പുളിക്കല്‍ കൂടല്ലൂര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് പടിഞ്ഞാറെ കൊടുമുണ്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍നടത്തും.

അഭിമാനത്തിന്റെ കൊടുമുടിയിലേറി മങ്കട

മങ്കടക്കിത് അഭിമാന നിമിഷം. വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി നേരിട്ട്വിളിച്ച് അഭിനന്ദിച്ചു.  ഞായറാഴ്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിക്ഷേപിക്കുന്ന ആസാദിസാറ്റ്ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ ആ പ്രയത്നത്തിന് പിന്നിൽ മങ്കട ചേരിയം സ്കൂളിലെ 10 പെൺകുട്ടികളുടെ കയ്യൊപ്പ് കൂടി ഉണ്ടെന്നറിയുന്നതിൽ മങ്കടക്ക് അഭിമാനിക്കാം.  9, 10 ക്ലാസുകളിലെ വിദ്യാർഥിനികളായ പി ഹനാ, കെ അർഷ,കെ നുസ്‌ല, സി പി അൻഷ, കെനിഹ, കെ ഫഹ്‌മിയ, എ നിത, നജ ഫാത്തിമ സി , കെ നിഹ,കെ ദിയ ഫാത്തിമ എന്നിവർക്കുംകുട്ടികൾക്ക് വഴികാട്ടികളായി നിലകൊണ്ട അധ്യാപിക നമിത പ്രകാശിനും പ്രഥമാധ്യാപകൻ പിഅൻവർ ബഷീറിനും  വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫോണിൽ സംസാരിച്ച് ആശംസകൾ നേർന്ന സന്തോഷത്തിലാണ്.

മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, ശനിയാഴ്ച ഡിസ്ചാര്‍ജ് 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി  (31) രോഗമുക്തിനേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായുംശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്നയുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കുംരോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്‍റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായിഅയച്ചിരിക്കുകയാണ്. മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്രസർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചസാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ്ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ്കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർപങ്കെടുക്കുകയും ചെയ്തു. ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന്പിന്നാലെയായിരുന്നു യോഗം വിളിച്ച് ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻസ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽഅഞ്ചുപേർക്കും മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയുംചെയ്തു.

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു 

കണ്ണൂർ: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിത മാളിയേക്കൽ മറിയുമ്മഅന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്ചികിത്സയിലായിരുന്നു മറിയുമ്മ. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രിപത്തരയ്ക്ക് അയ്യലത്തെ പള്ളിയിൽ ഖബറടക്കം. വിമൻ സൊസൈറ്റിയുണ്ടാക്കിസ്ത്രീധനത്തിനെതിരെ പോരാടിയ വനിതയാണ്. മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക്നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ്വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായിസ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആദുഃഖത്തിൻ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ യശസ് ഉയർത്തി വിദ്യാർഥിനികൾ നിർമ്മിച്ച ഉപഗ്രഹം ഞായറാഴ്ച വിക്ഷേപിക്കും .

രാജ്യത്തിന്റെ യശസ് ഉയർത്തി വിദ്യാർഥിനികൾ നിർമ്മിച്ച ഉപഗ്രഹം ഞായറാഴ്ച വിക്ഷേപിക്കും* ചെന്നൈ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾബഹിരാകാശത്തുനിന്ന് അതു കാണാൻ ആസാദി സാറ്റുമുണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്കൂളുകളിൽനിന്നുള്ള 750 പെൺകുട്ടികളാണ് ശാസ്ത്രഗവേഷണരംഗത്തെപെൺകരുത്തിന്റെ പ്രതീകമെന്നോണം ഈ കുഞ്ഞൻ ഉപഗ്രഹം രൂപകല്പന ചെയ്തത്. ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽനിന്നാണ് ആസാദി സാറ്റിനെയും വഹിച്ച് ഐ.എസ്.ആർ.ഒ.യുടെസ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി.) കുതിച്ചുയരുക. ചെറിയഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് രൂപകല്പന ചെയ്തഎസ്.എസ്.എൽ.വി.യുടെ ആദ്യവിക്ഷേപണത്തിൽ ഒരു ഭൗമനിരീക്ഷണ ഉപഗ്രഹത്തിനൊപ്പമാണ്ആസാദി സാറ്റിനെ ഭ്രമണപഥത്തിലെത്തിക്കുക. പെൺകുട്ടികളുടെ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഉപഗ്രഹമാണ് ആസാദി സാറ്റ്. ഹാംറേഡിയോ പ്രക്ഷേപണത്തിനുവേണ്ട ട്രാൻസ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുവേണ്ടസാമഗ്രികളും ഉപഗ്രഹത്തിന്റെതന്നെ ഫോട്ടോ എടുക്കാനുള്ള സെൽഫി ക്യാമറകളുമടക്കം 75 ഉപകരണങ്ങളാണ് ആസാദി സാറ്റിലെ ഘടകങ്ങൾ. മലപ്പുറം മങ്കട, ചേരിയം ജി.എച്ച്.എസിലെകുട്ടികളാണ് കേരളത്തിൽനിന്ന് പങ്കാളികളായത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങൾഇണക്കിയെടുത്ത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശഗവേഷണസ്ഥാപനമായ സ്പെയ്സ് കിഡ്സ് ഇന്ത്യയിൽ പരിശീലനം ലഭിച്ച പെൺകുട്ടികളാണ്. ആറുമാസം ആയുസ്സുള്ള ഉപഗ്രഹത്തിന് എട്ടുകിലോഗ്രാം ഭാരമേയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി വിവിധ ഗവേഷണസ്ഥാപനങ്ങളിലെവിദ്യാർഥികൾ നിർമിച്ച 75 ഉപഗ്രഹങ്ങൾ വേറെയും ഈ വർഷം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ. പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ്വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി.യുടെ സവിശേഷത. പി.എസ്.എൽ.വി.യും ജി.എസ്.എൽ.വി.യുമാണ് ഐ.എസ്.ആർ.ഒ.യുടെ നിലവിലുള്ളവിക്ഷേപണവാഹനങ്ങൾ. രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി.ക്ക് 120 ടൺ ഭാരമുണ്ടാവും. 170 കോടിരൂപ ചെലവിലാണ് ഇത് വികസിപ്പിച്ചത്. നിർമാണച്ചെലവ് 30 കോടിമാത്രമാണ്. പി.എസ്.എൽ.വി.യുടെ വിക്ഷേപണത്തിന് നേതൃത്വം നൽകുന്നത് 600 പേരടങ്ങുന്ന സംഘമാണെങ്കിൽ എസ്.എസ്.എൽ.വി. വിക്ഷേപണത്തിന് ആറുപേർ മതി. തയ്യാറെടുപ്പിന് ഏതാനും ആഴ്ചകൾമാത്രവും. 

പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ കുഴികളിൽ വീണ് യാത്രക്കാർ;ഫൈബർ വള്ളംഇറക്കി യൂത്ത്‌ ലീഗിന്റെ പ്രതിഷേധം. 

പൊന്നാനി: പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ റോഡിന്റെശോചനീയാവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ഡിപ്പോക്ക് മുന്നിലെവലിയ ഗർത്തത്തിൽ  ഫൈബർ വള്ളം ഇറക്കി പ്രതീകാത്മകമായി പ്രതിഷേധിച്ചു. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും, വിദ്യാർത്ഥികളും, വിനോദ സഞ്ചാര -വാണിജ്യകേന്ദ്രങ്ങളിലേക്ക് വരുന്ന ദീർഘ ദൂര യാത്രക്കാരും ആശ്രയിക്കുന്ന പൊന്നാനി കെ.എസ്.ആർ.ടി.സിഡിപ്പോയിൽ പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.  പൊട്ടി പൊളിഞ്ഞ റോഡും, ചെളിയും വെള്ളവും അടിഞ്ഞു കൂടി രൂപപ്പെട്ട വലിയ കുഴികളുംയാത്രക്കാരെ പോലെ തന്നെ ജീവനക്കാർക്കും ഭീഷണിയാണ്. കെ.എസ്.ആർ.ടി.സിസ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം പോലും റോഡിന്റെ ദുരവസ്ഥ കാരണം പൂർണ്ണമായുംഅടച്ചിട്ടിരിക്കുകയാണ്. അധികൃതർ തന്നെ മാസങ്ങൾക്ക് മുമ്പ് സ്ഥലം എം.എൽ.എ-ക്ക് റോഡിന്റെശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഇതുവരെനടപടിയൊന്നുമായില്ല. തകർന്ന് കിടക്കുന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് നേതാക്കൾആവശ്യപ്പെട്ടു.  സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ പ്രകടനവും, കടലാസ് തോണികൾഒഴുക്കിയും പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ്കടവനാട് നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ പ്രസിഡന്റ്‌ എൻ ഫസലുറഹ്മാൻഅധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷബീർ ബിയ്യം, മുസ്‌ലിംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി നിസാർ എം പി, നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യംഎന്നിവർ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം മുൻസിപ്പൽ ഭാരവാഹികളായ എ എ റഊഫ്,നിസാർ പി പി. അൻസാർപുഴമ്പ്രം, സമീർ കടവനാട് മുൻസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി അസ്‌ലം ആനപ്പടി യു ഡിഎസ് എഫ് എം ഇ എസ് ഭാരവാഹികളായ ഫിനാസ്,ഹാലിയ,ജംഷാദ്, ബാസിത്,ഖദീജ കെ എം സിസി നേതാക്കളായ എ യു ശറഫുദ്ധീൻ, മൊയ്‌ദീൻ കുഞ്ഞി,കാദർ ആനക്കാരൻ എന്നിവർ നേതൃത്വം നൽകി.