കേന്ദ്ര വിഹിതം ലഭിച്ചില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ്പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ചെലവാക്കിയ തുക പോലും ഇതുവരെലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ 126 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതൽപ്രതിസന്ധിയിലാവും. സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെനൽകിയിട്ടില്ല.

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു .

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസ്സുകൾ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.ഇന്ന് ട്രയൽഅലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽവരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടിപരിഗണിച്ചായിരിക്കും ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾഅവസാനിപ്പിക്കും.സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനുംഅവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ളഅപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്‌കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന്പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്ററിഅലോട്ട്‌മെന്റിനുള്ള അപേക്ഷ ഓഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന്പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്‌മെൻറ്ക്വാട്ടയിൽ ഓഗസ്റ്റ് ആറ്മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതൽ 20 വരെനടത്താം.

ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനം  സമുചിതമായിആഘോഷിച്ചു. 

Valanchery ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനം  സമുചിതമായിആഘോഷിച്ചു.ദിനത്തിനോടനുബന്ധിച്ച് APJ അബ്ദുൾ കലാം കോർണർ സ്കൂളിൽ ഒരുക്കിയിരുന്നു.പോസ്റ്റർ നിർമ്മാണം,ചിത്രരചന, ശാസ്ത്ര പ്രദർശനം, വീഡിയോ പ്രദർശനം, എന്നിങ്ങനെ വിവിധപരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ. സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎപ്രസിഡണ്ട് സി.രാജേഷ് എ പി ജെ അബ്ദുൾ കലാം ഡോക്യുമെൻ്ററി സ്വിച്ച് ഓൺ കർമ്മം  നിർവഹിച്ചു.

തെരഞ്ഞെടുപ്പ് സ്ഥാനാരോഹണം മാതൃകയായി 

പുതിയ അധ്യായന വർഷത്തെ ക്രസന്റ് പബ്ലിക് സ്കൂൾ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ടവിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ വി ആർ ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ടിംഗ് ഓഫീസറായ ജീജസത്യ വാചകം ചൊല്ലിക്കൊടുത്തു .സ്കൂൾ സെക്രട്ടറി പി എം അഹമ്മദ് കുട്ടി, ട്രഷറർ എം പികരീം,പിടിഎ പ്രസിഡണ്ട് പി എം ഹമീദ്,എന്നിവർ സംസാരിച്ചു .പ്രധാന അധ്യാപകൻ മുഹമ്മദ്വെണ്ണക്കാട്  സ്വാഗതവും മിനി നന്ദിയും പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്നശലഭോദ്യാന പദ്ധതിക്ക് പാഴൂർ AMUP സ്കൂളിൽ തുടക്കമായി.  

ദേശീയ ഹരിത സേനയും, ശലഭോദ്യാന ക്ലബും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസിദ്ധനായ പരിസ്ഥിതി ജില്ലാ കോഡിനേറ്റർ ശ്രീ ലത്തീഫ് കുറ്റിപ്പുറം പദ്ധതി ശലഭങ്ങളെആകർഷിക്കുന്ന തെച്ചി ചെടി നട്ട് ഉദ്ഘാടനം ചെയ്തു.  സ്കൂൾ HM സജി മാസ്റ്റർ  അധ്യക്ഷനായി. ദേശീയ ഹരിത സേന കോഡിനേറ്റർ ജയശ്രീ ടീച്ചർ , ശലഭോദ്യാന കൺവീനർ തെസ്നി ടീച്ചർഎന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾ ശലഭോദ്യാനത്തിലേക്ക് ശലഭങ്ങളെആകർഷിക്കാൻ കഴിയുന്ന തെച്ചി, കൃഷ്ണകിരീടം , വാടാമല്ലി, ചെമ്പരത്തി, അരിപ്പുചെടി, . തുടങ്ങിയവൈവിധ്യങ്ങളായ ചെടികൾ ഉദ്യാനത്തിലേക്ക് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്. ഇനിയും ഉദ്യാനത്തെവിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്ബ ഗങ്ങൾ.

മാതൃകാപരമായ കാരുണുപ്രവൃത്തിക്ക് നേതൃത്വം നൽകിയ അധ്യാപികമാരെ അസ്സബാഹ് കോളേജ്അനുമോദിച്ചു .

ചങ്ങരംകുളം: പിതാവ് മരിച്ചതറിഞ്ഞ് മാനസികമായി തളർന്ന വിദ്യാർത്ഥിയെ ഒപ്പം ചേർന്ന്ആശ്വസിപ്പിച്ച് കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച അധ്യാപികയെ കോളേജ് അധികൃതരും സഹപ്രവർത്തകരും ചേർന്ന് അനുമോദിച്ചു.വളയംകുളം അസ്സബാഹ് കോളേജിലെ അദ്ധ്യാപികരായ മജ്നയും,അശ്വതിയുമാണ് സഹജീവികളോട് കാണിക്കേണ്ട മാതൃകാപരമായ പ്രവൃത്തികാണിച്ച് സമൂഹത്തിന് തന്നെ അഭിമാനമായത്. ചങ്ങരംകുളം വളയംകുളത്തെ അസ്സബാഹ് കോളേജിലെ അധ്യാപകരായ മജ്നയും,അശ്വതിയും ഗുരുവായൂരിൽ നിന്നും ജോലിക്ക് പോവാനായി കയറിയ ബസ്സിൽ കരഞ്ഞ് കൊണ്ടിരുന്ന വിദ്യാർത്ഥിയോട് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ പിതാവ് മരണപ്പെട്ട വിവരം ബസ്സിൽ വച്ച് അറിഞ്ഞതിലുള്ള പ്രയാസം കൊണ്ടാണ് വിദ്യാർത്ഥി കരയുന്നതെന്ന് മനസിലാവുന്നത്.സംഭവംഅറിഞ്ഞ് മാനസിക മായും ശാരീരികമായും തളർന്ന കുട്ടിയെ ഒറ്റക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ്അനുവദിച്ചില്ല.ഊരും പേരും അറിയാത്ത പെൺകുട്ടിയെ ഒപ്പം ചേർന്ന് വീട്ടിലെത്തിക്കണമെന്ന് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു. മജ്നയെ ചങ്ങരംകുളത്ത് ഇറക്കി കോളേജിലേക്ക് പറഞ്ഞ് വിട്ട ശേഷം അശ്വതി ഒറ്റക്ക് തന്നെവിദ്യാർത്ഥിയെയും കൊണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടിയുടെ കോഴിക്കോട് പയ്യോളിയിലെ വീട്ടിലെത്തി ബന്ധുക്കളെഏൽപിക്കുകയിരുന്നു.അധ്യാപികമാരുടെ നന്മ നിറഞ്ഞ മാതൃകാപ്രവൃത്തി പുറം ലോകമറിഞ്ഞതോടെ വിവിധയിടങ്ങളിൽ നിന്ന് അധ്യാപികമാർക്ക് പ്രശംസകളുമെത്തി.വളയംകുളംഅസ്സബാഹ് കോളേജ് കമ്മറ്റിയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ കോളേജിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി അശ്വതിക്ക് ഉപഹാരം നൽകി. അനുമോദന ചടങ്ങിൽ ലഭിച്ച മുഴുവൻ തുകയും പെയിൻ&പാലിയേറ്റീവ് കെയറിന്നൽകിക്കൊണ്ട് മാതൃകയായി പ്രസിഡൻറ്.പി.പി.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ,പ്രിൻസിപ്പാൾ കോയ,കുഞ്ഞുമുഹമ്മദ് പന്താവൂർ.കെ.ഹമീദ് മാസ്റ്റർ.ഹമീദ് എൻ കോക്കൂർ,വി.ഖമറുദ്ധീൻ,ടി.വി.അബ്ദുറഹിമാൻ,എം.വി.സാലിഹ്,കെ വി.മുഹമ്മദ് മൗലവി,എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സ്വാഗതവും, വൈസ് പ്രിൻസിപ്പൾ ബൈജു നന്ദിയും പറഞ്ഞു .

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി 

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക്പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെപ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക്എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെഒരുഡസനോളം കോഴ്‌സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെകോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും. എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദരവിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽമേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പംസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻശ്രമിക്കുന്നുണ്ട്.