ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയാണ് ഇടിഞ്ഞത്. 86.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെസ്വാധീനിക്കുന്നത്. വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ നയങ്ങളെഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോഎന്ന ചിന്തയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. ഓഹരിവിപണിയിലെ ഇടിവും രൂപയെ ബാധിച്ചിട്ടുണ്ട്.
Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാന്‍സല്‍ ചെയ്യാം, തുക ഈടാക്കില്ല, റെയില്‍വേ നിയമങ്ങളില്‍ വന്‍ മാറ്റം
Indian Railways Update: നിങ്ങള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈവാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ ഇന്ത്യന്‍റെയില്‍വേ ഇപ്പോള്‍ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. വാസ്തവത്തില്‍, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയില്‍ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയില്‍വേകാലാകാലങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, ഇനി ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഉപയോക്താവിന് കാര്യമായ പണ നഷ്ടം ഉണ്ടാവില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരുചാര്‍ജും നല്‍കേണ്ടി വരില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം. റെയില്‍വേ ആപ്പ്അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് ഇത് സാധിക്കുന്നത്. അതുകൂടാതെ, ഇ-മെയില്‍വഴിയും ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നത് സംബന്ധിച്ചവലിയ തീരുമാനമാണ് റെയിവേ കൈക്കൊണ്ടിരിയ്ക്കുന്നത്. റെയില്‍വേ ആപ്പ് അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലഎങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ നിന്ന് റെയില്‍വേയ്ക്ക് ഇ-മെയില്‍ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.
മലപ്പുറത്ത് നികുതിയടക്കാതെ നിരത്തിലിറങ്ങിയ ഓ ഡി കാറിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്
മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടിമോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ്രജിസ്‌ട്രേഷനിലുള്ള ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്താതെദിവസങ്ങളായി നിരത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒരാമചന്ദ്രന്‍റെ നിര്‍ദേശപ്രകാരം എംവിഐ കെ ജി ദിലീപ് കുമാര്‍ എ എം വി ഐമാരായ എസ് എസ്കവിതന്‍, കെ ആര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനനടത്തുന്നതിനിടെയാണ് കൊണ്ടോട്ടി കൊട്ടുക്കര നിന്നും ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തത്. നികുതി ഇനത്തില്‍ അടയ്‌ക്കേണ്ട ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂ എന്നാണ് എംവിഡി അറിയിക്കുന്നത്. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളില്‍ഇത്തരത്തില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍പറഞ്ഞു.