ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടിയിൽ 

കാസർകോട്: വാടകവീടീന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുട‍ർന്ന് പൊലീസ് നടത്തിയപരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ്അറസ്റ്റിലായതും. കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. 22 വയസുകാരന്‍. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാൾ. വാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍അൽപ്പം കൃഷിയൊക്കയുണ്ട് നജീബിന്. ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയംതോന്നി. ഇത് കഞ്ചാവല്ലേ. സംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നല്‍കി. കുമ്പളഇന്‍സ്പെക്ടര്‍ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്‍റെ നേതൃത്വത്തില്‍പൊലീസ് യുവാവിന്‍റെ വാടക വീട്ടിലെത്തി. ടെറസിന്‍റെ മുകളിലെ കൃഷി പരിശോധിച്ച സംഘംഞെട്ടി. പിന്നീട് ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്‍റെ വെള്ളക്കുപ്പി മേല്‍ഭാഗം മുറിച്ച് മാറ്റിമണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നു. ഒന്നല്ല മൂന്ന് ചെടികളുണ്ട്. മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.

യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ബൈക്ക് മോഷിടിച്ച കള്ളന്മാർ പിടിയിൽ 

മൂന്നാർ: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18),ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെഓഫീസിന്റെ മുറ്റത്തുനിന്നും കഴിഞ്ഞ 18നാണ്  ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരൻ അനൂബ്  ഏഴു മണിയോടെ കടയിൽപോയിവന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത്  ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ  ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് യുവാവ്പൊലീസിൽ പരാതി നൽകി. പൊലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെലുംപ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പ്രതികളെ പിടികൂടിയത്. യൂട്യൂബ് വീഡിയോകൾ മോഷണം നടത്തുന്നത് പഠിച്ച ശേഷം രാത്രി വാഹനങ്ങൾമോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായിഉപയോ​ഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.  എസ് ഐ മാരായചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിെയെ പിടികൂടിയത്.  

ചങ്ങരംകുളത്ത് പോക്കറ്റടി സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി .

ചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെനാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപിച്ചു. നിരവധി കേസുകളിൽ പ്രതികളായ വെളിയംകോട് സ്വദേശി ഹനീഫ,ഫാറൂക്ക് എന്നിവരാണ്പിടിയിലായത്. വെള്ളിയാഴ്ച വൈകിയിട്ട് ആറ് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ്സംഭവം സ്വകാര്യ ബസ്സിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പെഴ്സ് കവർന്ന സംഘം ചങ്ങരംകുളത്ത്ഇറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഇതരസംസ്ഥാന തൊഴിലാളി ഭഹളം വച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചസംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിസംഘത്തെ കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ്സുകളിൽ സ്ഥിരം പോക്കറ്റടി നടത്തുന്നവരാണ് സംഘമെന്നും സമാനമായ നിരവധികേസുകളിൽ ഇവർ പിടിയിലായിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽഹാജരാക്കും. 

തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി 

വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്‍റെ ഖബറടക്കം സൂറത്കലില്‍ നടത്തി. കേസില്‍പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെകൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായകൊലപാതകങ്ങളെ കര്‍ണാടക മുഖ്യമന്ത്രി അപലപിച്ചു. മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രിഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ്പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയില്‍ നടന്ന ഫാസിലിന്‍്റെ ഖബറടക്കത്തില്‍പങ്കെടുക്കാന്‍ വന്‍ ജനകൂട്ടമാണ് എത്തിയത്. ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെതിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫാസിലിന്‍റെരാഷ്ട്രീയ ബന്ധത്തെക്കുറിച്ച്‌ വ്യക്തമായിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട്പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമാകാം ഫാസില്‍ വധം എന്നസംശയത്തിനിടെ കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അപലപിച്ചു. എല്ലാ ജീവനുംവിലപ്പെട്ടതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താമക്കി. നിലവില്‍ മൂന്ന് പേര്‍പൊലീസ് കസ്റ്റിഡിയിലുണ്ട്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍അടച്ചു. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. 19 താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍തുറന്നു. എഡിജിപിയും മംഗ്ലൂരു കമ്മീഷ്ണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ക്യാമ്ബ് ചെയ്യുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ 15 പേരെ ചോദ്യംചെയ്യുകയാണ്. ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. 

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അരീക്കോട് ചെമ്രക്കാട്ടൂർ ഹെൽത്ത് സെൻറ്ററിനടുത്ത് താമസിക്കുന്ന സികെ സലാം മദനിയുടെ മകൻ ഉവൈസ് ആണ് മരണപ്പെട്ടത്. 20 വയസായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. *കൊപ്പം- മുളയങ്കാവ് പാതയിലെ വണ്ടുംതറയിൽ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകട…

ജാമ്യത്തിലിറങ്ങി വീണ്ടുംകഞ്ചാവ് കടത്ത്മലപ്പുറത്ത് പിടിയിലായത്മെക്കാനിക്കല്‍ എന്‍ജിനിയര്‍ 

മലപ്പുറം: ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍പിടിയിലായത് മെക്കാനിക്കല്‍ എന്‍ജിനിയര്‍.ആന്ധ്രയില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയകേസില്‍ നാലുമാസം മുമ്പ്ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ആന്ധ്രയില്‍യില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനിടെയാണ്പിടിയിലായത്. ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച്പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസിന്് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയഅന്വേഷണത്തിലാണ് വടകര അഴിയൂര്‍ സ്വദേശി ശരത്ത് (41) നെ പെരിന്തല്‍മണ്ണ മാനത്തുമംഗലംബൈപ്പാസില്‍ വച്ച്അറസ്റ്റ് ചെയ്തത്. പ്രതിയെ കുറിച്ചുള്ള സൂചനകളുടെയടിസ്ഥാനത്തില്‍പെരിന്തല്‍മണ്ണ ടൗണിലും പരിസരങ്ങളിലും നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ്മൂന്നരകിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍, സി.ഐ.സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദും സംഘവും്ര്രപതിയെ പിടികൂടിയത്. പിടിയിലായ പ്രതിക്കെതിരെ നേരത്തെയുള്ള മറ്റൊരു കഞ്ചാവ് കേസിന് പുറമെമോഷണക്കേസുകള്‍ ഉള്‍പ്പെടെ അഞ്ചോളം കേസുകളുണ്ടെന്നു പെരിന്തല്‍മണ്ണ പോലീസ് പറഞ്ഞു. ആന്ധ്രയില്‍ യില്‍ നിന്നും ചെറിയ ട്രോളിബാഗിലാക്ക് കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക്വില്‍പ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്ത്. സംഘത്തിലെതാമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെകുറിച്ച് സൂചനലഭിച്ചതായും അന്വേഷിച്ച് വരികയാണ്. ഈവര്‍ഷം ജനുവരിയില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി വരുന്ന വഴി 12 കിലോഗ്രാം കഞ്ചാവുമായിതാമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു .ആ കേസില്‍ നാലുമാസം മുന്‍പാണ് ജയിലില്‍നിന്നും ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ തട്ടിപ്പ് കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ളനടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍. സിഐ.സി.അലവി എന്നിവര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ.സി.കെ.നൗഷാദ്,പ്രൊബേഷന്‍എസ്.ഐ.ഷൈലേഷ് , എ.എസ്.ഐ ബൈജു, സജീര്‍,ഉല്ലാസ്, എന്നിവരും പെരിന്തല്‍മണ്ണഡാന്‍സാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .

കൂറ്റനാട് പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ .

കൂറ്റനാട്:  2021ലെ  പോക്സോ കേസില്‍ പ്രതിയായ വ്യക്തി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട്കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ്  സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടവീട്ടുകാര്‍  ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐഅനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്‍റെപോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു 

17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

ന്യൂഡൽഹി: 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാസംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി. വർഷത്തിൽ നാലു തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ18 വയസ്സ് തികയുന്നയാൾക്ക് ഇതു സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെഅടിസ്ഥാനത്തിലാണ് തീരുമാനം .