എടയൂർ,
ഒക്ടോബർ ഒന്ന്.
ലോകവയോജന ദിനത്തിൽ ചരിത്രത്തിൽ ഇടം നേടുന്ന എടയൂരിന്റെ അഭിമാനമായി മാറിയ കലമ്പൻകുഞ്ഞിത്തുമ്മയെ എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ നേതൃത്വത്തിൽഭരണ സമിതി ആദരിച്ചു..
ആധാർ രേഖ പ്രകാരം 1903 ൽ ജനിച്ച് ഇന്നും ആരോഗ്യത്തോടെ നിറഞ്ഞ പ്രതികരണങ്ങളോടെകുടുംബത്തോടൊപ്പം ജീവിക്കുന്ന കുഞ്ഞീത്തുമ്മ എന്നവർ എടയൂരിന്റെ അഭിമാനമാണെന്ന്ആദരിക്കാn ചടങ്ങിൽ സംബന്ധിച്ചവർ സാക്ഷ്യപെടുത്തി..
120 വയസ്സ് പൂർത്തിയാക്കി കുഞ്ഞീത്തുമ്മ എന്നവർ ജീവിക്കുന്നവരിലെ ഏറ്റവും പ്രായംകൂടിയവരെന്ന ലോക റെക്കോർഡ് കൈവരിക്കുമ്പോൾ അതുവഴി എടയൂരിന്റെ ഗ്രാമ പ്രദേശവും ചരിത്രത്തിൽ ഇടം നേടു കയാണ്..