അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില്‍ കനകാമ്പരന്‍ (38), വെറ്റിലപ്പാറ വഞ്ചിക്കടവ്അമ്പലത്തിന് സമീപം ചിത്രകുന്നേല്‍ വീട്ടില്‍ സതീശന്‍ (48), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിന്സമീപം പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ(42), നോര്‍ത്ത് കൊന്നക്കുഴി സ്വദേശിയും പാലക്കാട്വടക്കഞ്ചേരിയില്‍ താമസിക്കുന്ന ഏരുവീട്ടില്‍ ജിനു എന്ന ജിനേഷ്(41), വടക്കാഞ്ചേരി കമ്മാന്തറസ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരെയാണ് ചാലക്കുടി പൊലീസ് പിടികൂടി മുബൈപൊലീസിന് കൈമാറിയത്.
ഇക്കഴിഞ്ഞ 10 -ാം തിയതി ഗുജറാത്തിലെ വ്യവസായി റഫീക്ഭായ് സെയ്തിന്‍റെ കാർ മുംബൈ – അഹമ്മദാബാദ് ദേശീയപാതയില്‍ തടഞ്ഞ് കൊള്ളനടത്തിയ കേസിലാണ് അഞ്ചംഗ സംഘംപിടിയിലായിരിക്കുന്നത്. വ്യവസായിയേയും ഡ്രൈവറേയും മര്‍ദിച്ച് പുറത്താക്കി കാര്‍ തട്ടികൊണ്ട്പോയി കാറിലുണ്ടായിരുന്ന 73 ലക്ഷം കൊള്ളയടിച്ച് മുങ്ങുകയായിരുന്നു പ്രതികൾ. വ്യവസായിയുടെപരാതിയുടെ തുടര്‍ന്നാണ് മുബൈ പൊലീസ് അന്വേഷണം തുടങ്ങിയത്.