/ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ  ഞാറ്റുവേല ചന്ത

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ  ഞാറ്റുവേല ചന്ത

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത വലിയ കുന്ന് അക്ഷയ സെൻ്ററിന് സമീപം വെച്ചു നടന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഷഹനാസ് പി.ടി.നിർവഹിച്ചു .

കർഷികോല്പന്നങ്ങളും നടീൽ വസ്തുക്കളും ,ഉത്പാദനോപാധികളും കർഷകർക്ക് നേരിട്ട് വില്പന നടത്താനുള്ള സൗകര്യം ചന്തയിൽ ഒരുക്കിയിരുന്നു.

SMAM (സ്മാം)പദ്ധതിയിലൂടെ കാർഷികോപകരണങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു. കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡണ്ട് PCA നൂർ,
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത വികസന കാര്യ ചെയർമാൻ വി.ടി. അമീർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ. മുഹമ്മദ്, ക്ഷേമ കാര്യ ചെയർപേഴ്സൺ എൻ. കദീജ . മാനുപ്പ മാസ്റ്റർ ,മെ റീഷ് TP , ബ്ലോക്ക് മെമ്പർ KM അബ്ദുറഹിമാൻ, സെക്രട്ടറി സിന്ധു ഈശ്വർ , കൃഷി അസിസ്റ്റൻ്റ് പ്രഷോദ് ,ADS അംഗങ്ങൾ , കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.