ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി എടയൂർ കെ.എം.യു.പി സ്കൂളിലെഅദ്ധ്യാപക–രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽനിന്നും രക്ഷിതാക്കളിൽ നിന്നും ഉള്ള ഡോക്ടർമാരുടെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
സ്വദേശത്തും വിദേശത്തും സർക്കാർ–സ്വകാര്യ തലങ്ങളിലുമായി അൻപതോളം പൂർവ വിദ്യാർത്ഥി ഡോക്ടർമാരാണ് കെ.എം.യു.പി സ്കൂളിനുള്ളത്.പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ്എംപി ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനൂപ് സുന്ദർ അധ്യക്ഷത വഹിച്ച ചടങ്ങിൽഡോ വിനീത മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ പി.പി പ്രേമജ ടീച്ചർ. എംടി.എ പ്രസിഡന്റ് തഹാനി,പൂർവ വിദ്യാർത്ഥി സംഘടനപ്രസിഡണ്ട് സമദ് മച്ചിങ്ങൽ,അൻവർ,.പി.ഷമീന, ടി.പി. ഫാത്തിമ സുഹറ, നഫീസ വി.പി, നൗഫൽകലമ്പൻ, അധ്യാപകരായ പി.ശരീഫ്, കെ.രാധ, പി.പി പ്രീത എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറിരാധ ടീച്ചർ നന്ദി പറഞ്ഞു