തൃത്താല: കൈ കാണിച്ചിട്ടും നിർത്താതെപോയ മണൽകയറ്റിയ ലോറി പിന്തുടർന്ന് പിടി കൂടി തൃത്താലപോലീസ്. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. തൃത്താല ഭാരതപ്പുഴക്കടവിൽ ഉമ്മത്തൂർ ഭാഗത്തുനിന്നുംവന്ന ലോറി പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന്, കുമ്പിടി-കുറ്റിപ്പുറം റോഡിൽ ഒരു കിലോമീറ്ററിലധികം വാഹനത്തെ പിന്തുടർന്ന പോലീസ് ലോറി തടഞ്ഞിട്ടു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പുഴയിൽനിന്നും വാരിയ മണൽ ചാക്കിൽനിറച്ചശേഷം ടാർപ്പായകൊണ്ട് മൂടിയ നിലയിലായിരുന്നു. ഷൊർണൂർ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം തൃത്താല ഇൻസ്പെക്ടർ വിമലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എ.എസ്.ഐ. രാമകൃഷ്ണൻ, സി.പി.ഒ. രതീഷ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

CrimeApril 8, 2024