വയനാട് വെണ്ണിയോടില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ്കൊല്ലപ്പെട്ടത്. 

കല്‍പ്പറ്റ: വയനാട് വെണ്ണിയോടില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലിസില്‍ കീഴടങ്ങി. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ഭാര്യയെ വെട്ടിക്കൊന്ന വിവരം മുകേഷ് തന്നെയാണ് പൊലിസില്‍ അറിയിച്ചത്. മുകേഷിന്റെ സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും വിവാഹം…

ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന

ഭക്ഷണപദാർത്ഥങ്ങൾ വില്പന നടത്തുന്ന ഹോട്ടലുകൾ, ബേക്കറികൾ , മറ്റ് കച്ചവട സ്ഥാപനങ്ങൾഎന്നിവിടങ്ങളിൽ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. 24 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് വൃത്തിഹീനമായസാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. രണ്ട്സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്കി. 3 സ്ഥാപനങ്ങളിൽ നിന്ന്പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ അടക്കമുള്ള നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കും , നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടിച്ചെടുത്തസ്ഥാപനങ്ങൾക്കും ഫൈൻ ചുമത്തി. ഹോട്ടൽ മഹാരാജ , വടക്കാഞ്ചേരി റോഡ്, ഹോട്ടൽ രാജ്മഹൽരുചി, ബൈജു റോഡ്, ഹോട്ടൽ പാർക്ക് റെസിഡൻസി പാറേമ്പാടം എന്നീ സ്ഥാപനങ്ങളിൽ നിന്നാണ്ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. പരിശോധനക്ക് സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർപി.എ. വിനോദ് നേതൃത്വം നല്കി.പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.അൻസാരി, സ്മിതപരമേശ്വരൻ , സജീഷ്. പി.എസ്. എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധനതുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി.പി. ജോൺ അറിയിച്ചു.

ലത അതിയാരത്തിന്റെ നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു

ചങ്ങരംകുളം: കവിയും കഥാകാരിയുമായ ലത അതിയാരത്തിന്റെ നാട്ടിടവഴിയിലെ കാറ്റലകൾ എന്നചെറുകഥാസമാഹാരം പ്രകാശനം ചെയ്തു.ചെറുവല്ലൂർ എഎംഎൽപി സ്കൂളിലെ നിറഞ്ഞസദസ്സിനുമുമ്പിൽ ഞായറാഴ്ച ഉച്ചക്ക് 3മണിക്ക് പുകസ സംസ്ഥാനകൗൺസിൽ അംഗവും, കവിയുംസാമൂഹ്യപ്രവർത്തകനുമായ ഡോ:ഹരിയാനന്ദകുമാർ പ്രകാശന കർമ്മംനിർവഹിച്ചു.എഴുത്തുകാരിയായ ലത അതിയാരത്തിന്റെ അമ്മ ശാന്ത പുസ്തകംഏറ്റുവാങ്ങി.സത്യനാഥമേനോൻ സ്വാഗതംപറഞ്ഞ ചടങ്ങിൽ സ്നേഹ കലാസമിതി സെക്രട്ടറിരാമദാസ് കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കവിയും ഗായികയുമായ ബിന്ദുവിജയൻകടവല്ലൂർ, ഷീജദാസ് എന്നിവർ കവിതാലാപനം നടത്തി.അധ്യാപകരായഅനിതദാസ്,പ്രധാനാദ്ധ്യാപിക ഭാനുമതി, കവി ബിന്ദുവിജയൻ കടവല്ലൂർ, പൊതു പ്രവർത്തകരായസിദ്ദിക്ക് ചെറുവല്ലൂർ,രണദീപ്, ബാലകൃഷ്ണൻ, ക്യാപ്റ്റൻ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾനേർന്നു.ലത അതിയാരത്തിന്റെ മറുപടി പ്രസംഗത്തിനുശേഷം പള്ളിയിൽ മണികണ്ഠൻ ചടങ്ങിൽനന്ദിപറഞ്ഞു.

ഗ്രന്ഥശാല സംരക്ഷണ സദസ്സ്

എടപ്പാൾ: വായനശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട്  ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് ലൈബ്രറികൗൺസിലിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ അംശകച്ചേരിയിൽ നടന്ന സദസ്സ് പൊന്നാനി  ബ്ലോക്ക്പഞ്ചായത്ത്  വൈസ്. പ്രസിഡന്റ്  ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറികൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. സദസ്സിൽപൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.വി. മുകുന്ദൻ , അഡ്വ. കെ. വിജയൻ , എം. വാസുദേവൻനമ്പൂതിരി , വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽസെക്രട്ടറി പി.വി. പ്രകാശ് സ്വാഗതവും എം. ജയരാജ് നന്ദിയും പറഞ്ഞു.

തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ചനിലയില്‍. 

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നുപുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീരആത്മഹത്യ ചെയ്‌തെന്നാണ് വിവരം.       (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).

തൃപ്രയാർ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ ആറേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാലമോഷണം പോയി

*തൃപ്രയാർ :തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ ആറേകാൽ പവൻതൂക്കമുള്ള സ്വർണമാല കവർന്നു.* ക്ഷേത്രത്തിലെ ഗോശാലകൃഷ്ണന്റെ ക്ഷേത്രനടയിൽ ഇന്നലെഞായറാഴ്ച രാവിലെ 9.15-നായിരുന്നു സംഭവം. *നാട്ടിക ബീച്ച് കടത്തുകടവിൽ മന്മഥന്റെ ഭാര്യരാധ(61)യുടെ ആഭരണമാണ് നഷ്ടമായത്.* ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽമോഷണം കൃത്യമായി പതിഞ്ഞിട്ടുണ്ട്. വലപ്പാട് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യ ങ്ങൾശേഖരിച്ചു. രാധയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.

ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്പരിക്കേറ്റു.ആലംകോട് സ്വദേശി നിധിൻ(30)നാണ് പരിക്കേറ്റത്.പരിക്കേറ്റ നിധിനെ ചങ്ങരംകുളത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിയിട്ട്അഞ്ചരയോടെയാണ് അപകടം.

സിപിഐ വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥക്ക് തുടക്കമായി

എടപ്പാൾ: ബി ജെ പി യെപുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ മുദ്രാവാക്യമുയർത്തി  സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെകാൽനട പ്രചരണ ജാഥക്ക് തുടക്കമായി. വട്ടംകുളം കവുപ്രയിൽ ആരംഭിച്ച ജാഥ  ജില്ല സെക്രട്ടറിപികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയഉടമ അറസ്റ്റില്‍. 

മലപ്പുറം: ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്രവാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ്അജ്നാസാണ് പിടിയിലായത്. അജ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. അപകടത്തിന് പിന്നാലെ മുങ്ങിയ അജ്നാസ് ഇന്ന് വൈകിട്ടാണ് എടക്കര പൊലീസിൽ ഹാജരായത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുക, വാഹനം നൽകിയത് വഴിഅപകടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.     ഇന്നലെ രാവിലെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികൾ വാഹനാപകടത്തില്‍ മരിച്ചത്. പിക്കപ്പുംഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ചുങ്കത്തറ മാര്‍ത്തോമ സ്കൂള്‍ വിദ്യാര്‍ഥികളായ യദുകൃഷ്ണന്‍, ഷിബിന്‍ രാജ് എന്നിവരാണ് മരിച്ചത്. ചുങ്കത്തറയിലെ ട്യൂഷൻ സെന്‍ററിലേക്കാണ്പോവുകയായിരുന്നു വിദ്യാർഥികൾ.

കേന്ദ്രത്തിൻ്റെ കേരള വിരുദ്ധതക്കെതിരെ സിപിഐ എം പ്രതിഷേധം

ചങ്ങരംകുളം: കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെയും അതിന്പിന്തുണ നൽകുന്ന കേരളത്തിലെ പ്രതിപക്ഷത്തിൻ്റെയും നിലപാടുകൾ തുറന്നു കാട്ടി സിപിഐഎം പൊന്നാനി മണ്ഡലം ചങ്ങരംകുളം ഹൈവെയിൽ പ്രതിഷേധ ധർണ നടത്തി. സിപിഐ എംസംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.  ടി സത്യൻഅധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം വി പി സക്കറിയ മുഖ്യപ്രഭാഷണം നടത്തി. നാസർകൊളായി മുഖ്യപ്രഭാഷണം നടത്തി. സി പി മുഹമ്മദ് കുഞ്ഞി സ്വാഗതവും പി വിജയൻ നന്ദിയുംപറഞ്ഞു.